Friday, May 24, 2019

2015 ല്‍ അവതരിപ്പിച്ച ആല്‍ക്കഹോള്‍ ബില്ലിന് ഒടുവില്‍ പ്രസിഡന്റിന്റെ അനുമതിയും

Updated on 11-10-2018 at 8:33 am

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ മദ്യപാന ശീലങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ആല്‍ക്കഹോള്‍ ബില്ലിന്പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെഅനുമതി. ഇതോടെ പബ്ലിക്ക് ഹെല്‍ത്ത് ആല്‍ക്കഹോള്‍ ബില്ല് അയര്‍ലണ്ടില്‍ നിയമമായി. കഴിഞ്ഞ ആഴ്ചയാണ് ഡയലില്‍ ബില്ല് പാസായത്. ഡയലില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായ ഒന്നാണ് ഈ ബില്ല്. 2015 ലാണ് ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. പിന്നീട് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ആല്‍ക്കഹോള്‍ മിനിമം വില നിശ്ചയിക്കുക, ആല്‍ക്കഹോള്‍ ഉത്പന്നങ്ങളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കുക, പരസ്യങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി.

1000 ദിവസത്തിലധികം എടുത്താണ് ബില്ല് നിയമ നിര്‍മ്മാണം നടത്താന്‍ കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് സൂചിപ്പിച്ചു. ആല്‍ക്കഹോള്‍ ബില്ലിനെ തടയാനുള്ള രാജ്യത്തെ മദ്യ ലോബിയുടെ ശ്രമങ്ങളെ മറികടന്നാണ് ഇപ്പോള്‍ ബില്ല് അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. നമ്മുടെ സമൂഹത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും, ശരീരത്തിനും ഹാനികരമായ ആല്‍ക്കഹോളിന്റെ ഉപയോഗം നിയന്ത്രിക്കുക ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമമനുസരിച്ച് സ്‌കൂളുകളുടെ സമീപവും, പൊതുഗതാഗത സൗകര്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പരസ്യം കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാകരുതെന്നും മദ്യത്തെ ഒരു ഉത്പന്നത്തിലുപരി മഹത്വവല്‍ക്കരുതെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മദ്യപാനത്തെക്കുറിച്ചുള്ള വിപത്തുകളും ഗര്‍ഭകാലത്ത് മദ്യം കഴിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയോ മദ്യത്തെ ഒരു ഉത്പന്നമെന്നതിലുപരി മറ്റെതെങ്കിലും തരത്തില്‍ മഹത്വവത്ക്കരിക്കുകയോ ചെയ്യുന്ന പരസ്യങ്ങള്‍ പതിക്കുന്നതും ശിക്ഷാര്‍ഹമാണ്. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുമാകരുത് മദ്യത്തിന്റെ പരസ്യം. ബിയര്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ ഉത്പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന മദ്യപാന ശീലത്തിന് തടയിടുക കൂടി ചെയ്യുന്ന എന്ന ഉദ്ദേശത്തോടെയാണ് പുതിയ ബില്‍ നടപ്പാക്കുന്നത്. മദ്യം കഴിക്കുന്നത് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നോ ലൈംഗികതയെ ഉത്തേജിപ്പിക്കുമെന്നോ മറ്റോ പരസ്യം ചെയ്താല്‍ അവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ട്രെയിനുകള്‍, ബസ് സ്റ്റേഷനുകള്‍, ബസ് ഷെല്‍ട്ടറുകള്‍, പൊതുഗതാഗത വാഹനങ്ങള്‍, സ്‌കൂളുകള്‍ക്കും പ്ലേഗ്രൗണ്ടുകള്‍ക്കു സമീപവും മറ്റും മദ്യത്തിന്റെ പരസ്യം പതിക്കാന്‍ പാടില്ല. മദ്യമെന്ന ഉത്പന്നത്തിന്റെ സവിശേഷതകള്‍ മാത്രം പറയുന്ന തരത്തില്‍ മതി പരസ്യങ്ങള്‍. യാതൊരു വിധത്തിലും കുട്ടികള്‍ക്ക് ആകര്‍ഷണം തോന്നുന്നതായിരിക്കരുത്.

പുതിയ ബില്ലില്‍ മദ്യത്തിന് മിനിമം പ്രൈസിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ബില്ലിന് മദ്യവ്യവസായ രംഗത്ത് നിന്നുള്ള എതിര്‍പ്പുകളും മിനിമം പ്രൈസ് ഏര്‍പ്പെടുത്തുന്നതിന് ഐറിഷ്, യൂറോപ്യന്‍ കോടതികളില്‍ നിയമതടസങ്ങളും അതിജീവിച്ചാണ് ബില് പാസാക്കിയിരിക്കുന്നത്.

രാജ്യത്ത് വര്‍ധിച്ച് വരുന്ന മദ്യ ഉപയോഗം പൊതുജനങ്ങളെ മാരക രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ബില്‍ പാസാക്കാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്തത്. 3000 ത്തിലധികം പേരാണ് 2015 ന് ശേഷം ആല്‍ക്കഹോള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് മരണമടഞ്ഞത്.

 

 

എ എം

comments


 

Other news in this section