Friday, December 15, 2017

ഹൗസിങ്-ഭരണഘടനാപരമായ അവകാശമായി മാറ്റണം: ഐറിഷ് കത്തോലിക്കാ ബിഷപ്പുമാര്‍

Updated on 07-12-2017 at 11:07 am

ഡബ്ലിന്‍: രാജ്യത്തെ ഭവന രഹിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ച് അയര്‍ലണ്ടിലെ കത്തോലിക്കാ ബിഷപ്പുമാര്‍. Maynooth-ല്‍ വെച്ച് നടന്ന മീറ്റിങ്ങില്‍ സംസാരിക്കവെ ആണ് ഭവന രഹിത പ്രശ്‌നം പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടത്. അയര്‍ലണ്ടില്‍ 3000 കുട്ടികളടക്കം 8300 പേര്‍ ഭവന രഹിതരായി തുടരുന്നതായി ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ശാശ്വതമായ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഹൗസിങ് ഭരണഘടനാ അവകാശമായി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നിലവിലെ ഹൗസിങ് പദ്ധതികള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഒരു പരിധി വരെ ഭവന രഹിത പ്രശ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. മോര്‍ട്ട്‌ഗേജ് പ്രശ്‌നത്തില്‍ അകപ്പെട്ട് വീട് നഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടി കണക്കാക്കിയാല്‍ ഈ വര്‍ഷം 10,000-ല്‍ പരം ആളുകള്‍ അയര്‍ലണ്ടില്‍ ഭവന രഹിതരാണ്.

 

ഡികെ

 

comments


 

Other news in this section