Saturday, September 22, 2018

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ജാഗ്രത പാലിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അറിയിപ്പ്

Updated on 11-01-2018 at 3:47 pm

ഡബ്ലിന്‍: 2017 അവസാനിച്ചപ്പോള്‍ അയര്‍ലണ്ടില്‍ പൂട്ട് വീണത് നൂറോളം ഭക്ഷണശാലകള്‍ക്കാണ്. ശുചിത്വമില്ലായ്മ ആയിരുന്നു ഇവയില്‍ 95 ശതമാനം ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ നിര്‍ബന്ധിതമാക്കിയത്. 5 ശതമാനത്തോളം ഭക്ഷണ ശാലകളില്‍ മായം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച്പൂട്ടലിന് വിധേയമാക്കുകയായിരുന്നു.

ഉപഭോക്താക്കള്‍ക്ക് ടോയ്ലെറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്തതും പല ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കുന്നതില്‍ കൊണ്ടെത്തിച്ചു. ഇത്തരത്തില്‍ ഹോട്ടലുകള്‍ നിരന്തരമായി അടച്ചുപൂട്ടലിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊതുതാല്പര്യാര്‍ത്ഥം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം പുറത്ത് വന്നത്. പൂട്ട് വീണ ഹോട്ടലുകളില്‍ ഇന്ത്യന്‍ ഹോട്ടലുകളും ഉള്‍പ്പെടുന്നുണ്ട്.

ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ തിരഞ്ഞെടുക്കുന്നത് ശുചിത്വമുള്ള ഹോട്ടലുകളാണെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കുക. ഇതിന് പരിധികള്‍ ഉണ്ടെങ്കിലും കണ്ണില്‍പ്പെടുന്ന കാര്യങ്ങള്‍ കൃത്യമായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കാന്‍ മറക്കാതിരിക്കുക. ആദ്യ കാഴ്ചയില്‍ തന്നെ ശുചിത്വമില്ലായ്മ അനുഭവപ്പെടുകയാണെങ്കില്‍ അത്തരം ഹോട്ടലുകളില്‍ നിന്നും കഴിവതും ഭക്ഷണം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

 

ഡികെ

 

 

 

comments


 

Other news in this section