Friday, May 25, 2018

ഹീറ്റ് വേവ് തിരിച്ചെത്തുന്നു : ഊഷ്മാവ് 20 ഡിഗ്രിയിലെത്താന്‍ സാധ്യത

Updated on 15-05-2018 at 10:07 am

ഡബ്ലിന്‍: കഴിഞ്ഞ ആഴ്ചകളിലെ കനത്ത മഴയ്ക്കു ശേഷം അയര്‍ലണ്ടില്‍ താപനില വീണ്ടും ഉയര്‍ന്നു. ഈ ആഴ്ച ചൂട് വര്‍ദ്ധിക്കുമെന്ന അറിയിപ്പാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്നത്. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താപനില 13 മുതല്‍ 18 ഡിഗ്രി രേഖപ്പെടുത്തി. തിങ്കളാഴ്ച മുതല്‍ അയര്‍ലണ്ടിലെ ബീച്ചുകളും,പാര്‍ക്കുകളും വീണ്ടും സജീവമായി തുടങ്ങി.

വാരാന്ത്യത്തില്‍ ഊഷ്മാവ് 20 ഡിഗ്രിയിലെത്തിയേക്കുമെന്നാണ് മെറ്റ് ഏറാന്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. കിഴക്കന്‍ ഭാഗങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചാറ്റല്‍ മഴ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യവ്യാപകമായി താപനിലയില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ ആഴ്ച നടക്കാനിരിക്കുന്ന സംഗീത പരിപാടികള്‍ക്കും മറ്റും കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കലാ പ്രേമികളും സംഘാടകരും.

ഡികെ

comments


 

Other news in this section