Monday, June 25, 2018

ഈസ്റ്റര്‍ അവധികള്‍ ലഭിക്കില്ലെന്ന് സൂചന; സ്‌കൂളുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിച്ചേക്കും

Updated on 08-03-2018 at 7:54 am

ഡബ്ലിന്‍: ശനിയാഴ്ചകളിലും സ്‌കൂളുകള്‍ പ്രവര്‍ത്തി ദിനങ്ങളാക്കുന്നതിനെ അനുകൂലിക്കുമെന്ന് നാഷണല്‍ പരെന്റ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ അറിയിച്ചു. സ്റ്റോം എമ്മ കടന്നുപോയതിനെ തുടര്‍ന്ന് ആഴ്ചകളോളം സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാലാണ് പുതിയ തീരുമാനം. അക്കാദമിക് ദിനങ്ങള്‍ കുറയുന്നത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ മോശമായി ബാധിക്കുമെന്നും പേരന്റ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ അറിയിച്ചു.

ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ടീച്ചിങ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പീറ്റര്‍ മുള്ളന്‍ പറയുന്നു. പല രക്ഷിതാക്കളും ഹോളിഡേ ട്രിപ്പ് വരെ ബുക്ക് ചെയ്ത് കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ശനിയാഴ്ച അവധിദിനമാക്കാതെ തന്നെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട പഠന ദിനങ്ങള്‍ അനുവദിക്കുകയാണ് അനുയോജ്യമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. കുട്ടികള്‍ക്ക് പ്രത്യേകിച്ച് അടിസ്ഥാന വിഷയങ്ങളില്‍ അവഗാഹം കുറയാന്‍ തുടര്‍ച്ചയായ സ്‌കൂള്‍ അടച്ചിടല്‍ കാരണമാകുമെന്നും ചില രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.

 

ഡികെ

 

comments


 

Other news in this section