Thursday, April 18, 2019
Latest News
തരൂരിന്റെ പുസ്തകത്തിലെ നായര്‍ വിരുദ്ധ പരാമര്‍ശം: കോടതി നടപടികളിലേക്ക് നീങ്ങി പരാതിക്കാര്‍…    കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി, റെക്കോര്‍ഡ് പങ്കാളിത്തത്തോടെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.    ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..    ന്യൂയോര്‍ക്കില്‍ കത്തീഡ്രല്‍ ആക്രമണ ശ്രമം: കൂടുതല്‍ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യവുമായി ക്രൈസ്തവര്‍…    ഇന്ന് പെസഹാ വ്യാഴം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു.   

സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ സാധ്യത; നിലപാടെടുക്കാതെ കേന്ദ്രം

Updated on 11-07-2018 at 9:04 am

ന്യൂഡല്‍ഹി: സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ വാദം തുടരവേ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമായ നിലപാടെടുത്തില്ല. തീരുമാനം സുപ്രീംകോടതിക്ക് എടുക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനിടെ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന തരത്തിലുള്ള ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടാവുമെന്ന് കോടതി പരാമര്‍ശം നടത്തി.

സ്വവര്‍ഗരതി നിയമ വിധേയമാക്കിയാല്‍ അതിനെ എതിര്‍ക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് അനുകൂലമായോ, പ്രതികമൂലമായോ നിലപാടെടുക്കാന്‍ കേന്ദ്രം തയ്യാറായില്ല. വിഷയത്തില്‍ രണ്ടാം ദിവസവും വാദം തുടരുകയാണ്. ഐ.പി.സി 377-ാം വകുപ്പ് പ്രകാരം ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ഇപ്പോള്‍ ക്രിമിനല്‍ കുറ്റമാണ്. ഇതിന്റെ നിയമസാധുത പരിശോധിക്കുന്ന ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. ഇവരുടെ വിവാഹം, ഒന്നിച്ച് ജീവിക്കല്‍, വിവാഹ മോചനം എന്നീ കാര്യങ്ങളും പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വിഷയത്തിന് പുറത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് 377-ാം വകുപ്പിന്റെ നിയമസാധുത മാത്രം പരിശോധിക്കുന്നത്.

വിഷയത്തില്‍ കൃത്യമായ നിലപാടെടുത്തില്ലെങ്കിലും അനുകൂലമായ ഉത്തരവുണ്ടാവുകയാണെങ്കില്‍ ചില വ്യക്തതകള്‍ ഇതില്‍ വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013-ല്‍ ആയിരുന്നു 377-ാം വകുപ്പ് ക്രിമിനല്‍ കുറ്റമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ എത്തിയത്.

 

 

ഡികെ

comments


 

Other news in this section