Tuesday, October 23, 2018

‘സ്റ്റാര്‍ വാര്‍സ് 2018’ ഡബ്ലിന്‍ ഷോയിലെ 95% ടിക്കറ്റുകളും വിറ്റ് തീര്‍ന്നു; ഏതാനും ടിക്കറ്റുകള്‍ മാത്രം ലഭ്യം

Updated on 06-09-2018 at 4:14 pm

സെപ്റ്റംബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് താലയിലെ ചര്‍ച്ച് ഓഫ് സയന്റോളജി ഹാളില്‍ നടത്തപ്പെടുന്ന ‘സ്റ്റാര്‍ വാര്‍സ് 2018’ ഷോയിലെ 95% ടിക്കറ്റുകളും വിറ്റ് തീര്‍ന്നതായും ഏതാനും ടിക്കറ്റുകള്‍ മാത്രം ലഭ്യമാണെന്നും ഷോയുടെ ഡബ്ലിനിലെ സംഘാടകരായ റോയല്‍ കാറ്ററേഴ്‌സ് അറിയിച്ചു.

സിനിമാ സീരിയല്‍ രംഗത്തെ മിന്നും താരങ്ങളായ രമേഷ് പിഷാരടി ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ക്കൊപ്പം മറിമായം സീരിയലിലൂടെ പ്രശസ്തയായ രചന നാരായണന്‍കുട്ടി, മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ സൂര്യ ടിവി യിലെ ഠമാര്‍ പഠര്‍ എന്നിവയിലൂടെ പ്രശസ്തനായ തങ്കച്ചന്‍ വിതുര, ഫ്‌ലവേര്‍സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റിലൂടെ കുട്ടികളുടെ പ്രിയങ്കരനായ സൂരജ്, ജൂനിയര്‍ കലാഭവന്‍ മണി എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ ആലുവ എന്നിവരും പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്‌ന, ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീനാഥ്, എന്നിവരടങ്ങിയ പത്തോളം കലാകാരന്മാര്‍ക്കൊപ്പം അയര്‍ലണ്ടിലെ പന്ത്രണ്ടോളം കലാകാരികളും പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
0862183824
0876369380

Posted by Palakkad Murali on Friday, August 10, 2018

 

 

 

 

 

comments


 

Other news in this section