Monday, June 24, 2019
Latest News
യു.എസ്സിന് വേണ്ടി ചാരപ്പണി; ഇറാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെ വധിച്ചു    പ്രവാസികള്‍ക്ക് നാട്ടിലെത്താതെ തന്നെ വോട്ട് രേഖപെടുത്താം : പ്രോക്‌സി വോട്ടിംഗ് ബില്ല് അവതരണം ഇന്ന് നടന്നേക്കുമെന്ന് സൂചന    ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം: യു.എസ് റിപ്പോര്‍ട്ട്; അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം…    രണ്ടാം ലോകമഹായുദ്ധത്തിലെ ‘നാസി പരുന്തി’ന്റെ വെങ്കല പ്രതിമ: ഉടന്‍ വിളിക്കണമെന്ന് ഉറുഗ്വായ് ഗവണ്‍മെന്റിനോട് കോടതി    ഡബ്ലിനില്‍ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലില്‍ കാര്‍ പാര്‍ക്കിങ്ങിന് അന്യായ നിരക്ക് : ഒരു ദിവസത്തേക്ക് നല്‍കേണ്ടത് 48 യൂറോ   

സ്ത്രീകള്‍ക്ക് തീരെ സുരക്ഷിതമല്ലാത്ത ഇടമായി അയര്‍ലണ്ട് മാറുന്നുവോ ? കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കോര്‍ക്കില്‍ ലൈംഗിക പീഡനത്തിന് ഇരയായത് മൂന്ന് പെണ്‍കുട്ടികള്‍

Updated on 25-09-2018 at 3:13 pm

കോര്‍ക്ക്: അയര്‍ലണ്ടില്‍ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുകയാണോ? കോര്‍ക്കില്‍ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനം നേരിട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഏറ്റവുമൊടുവില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തെ യൂണിവേഴ്സിറ്റി ടേം ആരംഭിച്ചതിനു ശേഷമുള്ള സംഭവങ്ങളാണിത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കോര്‍ക്കിലെ സംഘടനയുടെ മേധാവി മേരി ക്രില്ലിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗാര്‍ഡയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കേളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികള്‍ ലൈംഗിക ആക്രമണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടികള്‍ വളരെ സുരക്ഷിതമെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളില്‍ വെച്ചാണ് ലൈംഗിക ആക്രമണം ഉണ്ടായത്. അതേസമയം ഈ ഈ സംഭവങ്ങളൊന്നും ഇതുവരെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലരും പേടിച്ച് വെളിച്ചത്തേക്ക് വരാന്‍ തയ്യാറാകുന്നില്ല. മാതാപിതാക്കളോട് പോലും ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാത്തവരുമുണ്ട്. ഇത്തരം സംഭവങ്ങളില്‍ വെറും പത്ത് ശതമാനം പേര്‍ മാത്രമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറാകുന്നുളൂവെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ തടയാന്‍ രൂപീകരിച്ച ഗാര്‍ഡ പ്രൊട്ടക്റ്റീവ് സര്‍വീസസ് യൂണിറ്റ് ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ടീമിന്റെ അംഗബലം ഇനിയും വര്‍ധിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യഥേഷ്ടം ലഭിക്കുന്ന മദ്യവും മയക്ക് മരുന്നും സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിത്യവും കോടിക്കണക്കിന് യൂറോ വിലമതിക്കുന്ന മയക്കു മരുന്നുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ നാം അറിയുന്നുണ്ട്. ലഹരി വില്‍പനക്കാരും സെക്സ് റാക്കറ്റും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കാറുള്ളത്. ഓരോരുത്തരുടേയും ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്താണ് മയക്കുമരുന്നു ലോബിയും സെക്സ് റാക്കറ്റുകളും ഇരകളെ കണ്ടെത്തുന്നത്. പബുകളും, നൈറ്റ് ക്ലബുകളുമാണ് കുറ്റവാളികളുടെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. പുതുതായി കേളേജുകളില്‍ ചേരുന്ന പെണ്‍കുട്ടികളാണ് ഇത്തരക്കാരുടെ ലക്ഷ്യം.

കോര്‍ക്ക് സിറ്റി ഏരിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഠന സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീ നിരന്തരം ഇരയാക്കപ്പെടുന്ന കാഴ്ച ഇന്ന് നിത്യസംഭവമായിരിക്കുന്നു.  ഇതിനെ പ്രതിരോധിക്കാനുള്ള കാര്യക്ഷമമായ നടപടിക്രമങ്ങള്‍ ഇനിയും കുറ്റമറ്റ രീതിയിലായിട്ടില്ല. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക, ശാരീരിക പീഢനങ്ങള്‍, ഗാര്‍ഹിക പീഡനം, മനുഷ്യ കടത്ത് തുടങ്ങിവയ്ക്കെതിരെ അടിയന്തിര നടപടി ആവശ്യമാണ്. അതേസമയം സ്ത്രീകള്‍ക്ക് സുരക്ഷ ശക്തമാക്കുമെന്ന് കോര്‍ക്കിലെ ഗാര്‍ഡ ചീഫ് സുപ്രണ്ടന്റ് ബാരി മാക്‌പോളിന്‍ വ്യക്തമാക്കി.

 

 

 

 

എ എം

comments


 

Other news in this section