Monday, September 24, 2018
Latest News
കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അയര്‍ലണ്ടില്‍ തുടക്കമാകുന്നു; അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം    കുടിയേറ്റക്കാര്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും    അപകടത്തില്‍പ്പെട്ട പായ് വഞ്ചിയില്‍ നിന്ന് അഭിലാഷ് ടോമിയെ രക്ഷിച്ചു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും സുരക്ഷിതന്‍    കൊടുങ്കാറ്റുകള്‍ വന്നത് അനുഗ്രഹവും ആയേക്കും; അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമ്മര്‍ ഇനിയും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം    ഭവന ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കും; നികുതി സംവിധാനം അടിമുടി പരിഷ്‌കരിക്കും; വന്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കേണ്ട   

സോഷ്യല്‍ മീഡിയ വഴി ഭീകരവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയുമായി ഇയു

Updated on 13-09-2018 at 8:55 am

ഡബ്ലിന്‍: സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യന്‍ യൂണിയന്‍. ഉള്ളടക്കത്തെക്കുറിച്ച് അധികൃതര്‍ പരാതിപ്പെട്ടാല്‍ ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് എന്നീ കമ്പനികള്‍ക്ക് ഇ.യു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലുശതമാനം പിഴയായി ഈടാക്കും.  കമ്പനികള്‍ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിനാലാണ് നിലപാട് കടുപ്പിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ങ്കര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ മാത്രം ഐ.എസ് തീവ്രവാദികളുമായി ബന്ധപ്പെട്ട 7000 ഓണ്‍ലൈന്‍ പ്രചരണങ്ങളാണു ഇ.യു ഇടപെട്ടു നീക്കിയത്.

ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിച്ച് ഭീകരസംഘടനയിലേക്ക് ആളെ കൂട്ടുകയും കൂട്ടക്കൊലപാതകങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കാനൊരുങ്ങുന്നത്. കമ്പനി സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇ.യു നേരിട്ട് രംഗത്തുവന്നതെന്ന് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് യങ്കര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി തീവ്രവാദം വളര്‍ത്തുകയും കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, തുടങ്ങിയവ ഇവരുടെ പ്രോപ്പഗണ്ട പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളായാണ് കാണുന്നത്. റീക്രൂട്ട്‌മെന്റിനുള്ള പ്ലാറ്റ് ഫോമായി ഇവയെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റ് തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നില്‍ക്കേണ്ടതാണെന്ന് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ ഗൂഗിള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ അവരുടെ നിയമപരമായ ബാധ്യത ചൂണ്ടികാണിച്ച് പിന്നില്‍ നില്‍ക്കുകയാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ തീവ്രവാദത്തിന് സഹായകരമാകുന്നതായി വ്യക്തമായ തെളിവുകള്‍ പോലീസില്‍ നിന്നും, മുസ്ലീം മത നേതൃത്വത്തില്‍ നിന്നും വിദഗദ്ധരില്‍ നിന്നും തീവ്രവാദികളായി മാറിയവരുടെ കുടുംബങ്ങളില്‍ നിന്നും ലഭ്യമാണ്. എങ്കിലും സോഷ്യല്‍ മീഡിയകള്‍ ഇത്തരം വിഷയങ്ങളെ ചെറുക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയുംചെയ്യുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, തുടങ്ങിയ കമ്പനികളില്‍ പലതിന്റെയും യൂറോപ്യന്‍ ആസ്ഥാനം അയര്‍ലന്‍ഡാണ്.

ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുക, ആക്രമണങ്ങളെ മഹത്വ വത്കരിക്കുക, തീവ്രവാദ പ്രചാരണം എന്നിവയെല്ലാം മുളയിലെ നുള്ളണമെന്നാണ് ഇയു ചൂണ്ടികാണിക്കുന്നത്. ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ അവരുടെ ഉത്തരവാദിത്തം ഗൗരവത്തോടെ സ്വീകരിക്കുന്നതായാണ് ഇതുമായി ബന്ധപ്പെട്ട കമ്മിറ്റികളെ അറിയിക്കുന്നത്. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സോഷ്യല്‍മീഡിയ ഉപഭോക്താക്കളെകുറിച്ചും പോസ്റ്റുകളെക്കുറിച്ചും അധികൃതരെ ഗൂഗിളും ഫേസ്ബുക്കും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇത് ശക്തമാക്കാനാണ് ഇയുവിന്റെ ശ്രമം.

 

 

എ എം

comments


 

Other news in this section