Friday, May 24, 2019

സോര്‍ഡ്‌സില്‍ ഇടവക തിരുനാള്‍ മെയ് 19 നു ആഘോഷിക്കുന്നു.

Updated on 16-05-2019 at 5:43 am

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ മേയ് 19 ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. സോര്‍ഡ്‌സ് റിവര്‍വാലിയിലുള്ള സെന്റ്. ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആഘോഷമായ തിരുനാള്‍ റാസ. തുടന്ന് തിരുനാള്‍ സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ആശീര്‍വാദം. വൈകിട്ട് 5 മണിക്ക് ഇടവക സംഗമവും തുടര്‍ന്ന് സ്‌നേഹ വിരുന്നും നടക്കും.

തിരുനാള്‍ റാസക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ.ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. സെബാസ്റ്റ്യന്‍ OCD തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരിക്കും. ഏവരേയും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായിസഭാധികാരികള്‍ അറിയിച്ചു.

comments


 

Other news in this section