Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

സൈബീരിയന്‍ ശൈത്യകാറ്റും ഹിപാതവും; തണുത്തുറഞ്ഞു യൂറോപ്പ്യന്‍ രാജ്യങ്ങള്‍

Updated on 08-01-2019 at 7:53 am

ശൈത്യത്തിന്റെ ഹിമതാണ്ഡവത്തില്‍ യൂറോപ്പ് തണുത്തുറയുന്നു. സൈബീരിയന്‍ തണുപ്പ്, അതായത് അതിശക്തമായ തണുപ്പില്‍ യൂറോപ്പ് വിറയ്ക്കുകയാണ്. ഒപ്പം ശൈത്യത്തില്‍ പൊട്ടിപ്പുറപ്പെട്ട പനിയും മൂലം യൂറോപ്പിലാകമാനം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥയാണ്. കഴിഞ്ഞ 120 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ഏറ്റവും കഠിനമായ ശൈത്യമാണ് യൂറോപ്പിലെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാറ്റും, മഴയും മൂടല്‍ മഞ്ഞും ഇടകലര്‍ന്ന കാലാവസ്ഥയാണ് യൂറോപ്പില്‍ ഇപ്പോള്‍ പൊതുവേ അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില മൈനസ് 20 ല്‍ നിന്നും ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഗ്രീസില്‍ അതിശൈത്യത്തില്‍പെട്ട് മൂന്നോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയിലും ഓസ്ട്രിയയിലും ഹിമപാതത്തില്‍ അകപ്പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു.

ജര്‍മനി, ഓസ്ട്രിയ,സ്വിറ്റ്സര്‍ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ബ്രിട്ടന്‍, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ പൂര്‍ണ്ണമായും ശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന് തണുത്തുറയുകയാണ്. മഞ്ഞു വീഴ്ചയും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യൂറോപ്പിലാകമാനം ഗതാഗത തടസവും വൈദ്യുതി തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിന്റെ ചില പ്രദേശങ്ങളില്‍ താപനില പൂജ്യത്തിനു താഴെ 27 ഡിഗ്രി വരെയായി താഴ്ന്നു. മിക്കയിടങ്ങളിലും പൂജ്യത്തിനു താഴെയുള്ള ഇരട്ടയക്കങ്ങളിലാണ് താപനില. വടക്കന്‍ ജര്‍മനിയിലാണ് കാലാവസ്ഥ ഏറ്റവും പ്രതികൂലമായി തുടരുന്നത്. വിമാനങ്ങള്‍ നിരവധി റദ്ദാക്കി. വരും ദിവസങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഓസ്ട്രിയയിലും ഇറ്റലിയിലും ജര്‍മനിയിലേതിനു തുല്യമായ അതിശൈത്യമാണ് നേരിടുന്നത്. ഇറ്റലിയില്‍ സ്‌കൂളുകളും കിന്റര്‍ ഗാര്‍ട്ടനുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.

കടുത്ത തണുപ്പ് കണക്കിലെടുത്ത് ഓസ്ട്രിയ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സ്വിറ്റ്സര്‍ലണ്ടിലെ തടാകങ്ങള്‍ മുഴുവന്‍ മഞ്ഞുറഞ്ഞു കിടക്കുന്ന അവസ്ഥയായി. തെക്കന്‍ യൂറോപ്പും കടുത്ത ശൈത്യം തന്നെയാണ് നേരിടുന്നത്. ഗ്രീസില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. സ്വീഡന്‍ മഞ്ഞില്‍ പുതച്ചു നില്‍ക്കുകയാണ്. ഫ്രാന്‍സിലെ സ്ഥിതിയും മറിച്ചല്ല. മഞ്ഞുമൂടിയ റോഡുകളും ദേശീയ പാതകളും ഗതാഗതം ഏറെ തടസപ്പെടുന്ന കാഴ്ചയാണ് എവിടെയും.

ബ്രിട്ടനിലെ പ്രതീതിയും മറ്റൊന്നല്ല.കൊടും ശൈത്യത്തില്‍ ബ്രിട്ടനും ഉറഞ്ഞു. ഇസ്റ്റേണ്‍ യൂറോപ്പില്‍ നിന്നെത്തുന്ന ശക്തിയേറിയ ഹിമക്കാറ്റ് രാജ്യത്തെ വിറപ്പിയ്ക്കുകയാണ്. രാജ്യത്തെങ്ങും യെല്ലോ വാണിംഗ് പ്രഖ്യാപിച്ചത് സ്നോ എമര്‍ജന്‍സി കണക്കിലെടുത്താണ്. 2005 ല്‍ അനുഭവപ്പെട്ട കടുത്ത ശൈത്യത്തിന് സമയമാണ് ഇത്തവണത്തേതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ താപനില മൈനസ് 10 ല്‍ നിന്നും ഉയരുമെന്നാണ് മുന്നറിയിപ്പ്. റോഡ്, റെയില്‍, വ്യോമഗതാഗതം മാത്രമല്ല വൈദ്യുതി വിതരണവും മിക്കയിടങ്ങളിലും തടസപ്പെട്ടിട്ടുണ്ട്.

അയര്‍ലണ്ടില്‍ താരതമ്യേന സുഖകരമായ നിലവിലെ കാലാവസ്ഥ തകിടം മറിയുമെന്നാണ് കരുതുന്നത്. ശൈത്യത്തിന്റെ കടുപ്പം ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങും. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും രാത്രിയില്‍ ശൈത്യകാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കേന്ദ്രം അറിയിച്ചു. വരുന്ന ആഴ്ചകളിലും അയര്‍ലണ്ടില്‍ താപനില താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവരെ ഇല്ലാത്ത കൊടുംതണുപ്പാവും ഇനി ഉണ്ടാവുക. ചെറിയ തോതിലാണ് ശൈത്യം തുടങ്ങിയതെങ്കിലും പുലര്‍കാലങ്ങളില്‍ പൊടിമഞ്ഞും പുകമഞ്ഞും കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

comments


 

Other news in this section