Thursday, October 17, 2019

സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തി ‘ജോക്കര്‍’ മാല്‍വെയര്‍; ബാധിച്ചിരിക്കുന്നത് 24 ആന്‍ഡ്രോയിഡ് ആപ്പുകളെ

Updated on 15-09-2019 at 10:07 am

‘ജോക്കര്‍’ മാല്‍വെയര്‍ ബാധയുടെ ആശങ്കയില്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള സൈബര്‍ ലോകം. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിച്ച് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേഡുകള്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയാണിതിന്റെ പ്രവര്‍ത്തന രീതി.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഇരുപത്തിനാല് ആന്‍ഡ്രോയിഡ് ആപ്പുകളിലേക്കാണ് ഈ മാല്‍വെയര്‍ പകര്‍ന്നതെന്നും അതിനാല്‍ ആപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും സിഎസ്‌ഐഎസ് സെക്യൂരിറ്റി ഗ്രൂപ്പിലെ അനലിസ്റ്റ് അലക്‌സെജ് കുപ്രിന്‍സ് പറഞ്ഞു. എന്നാല്‍ അതിനോടകം തന്നെ ലോകമെമ്പാടുമുള്ള 4,72,000 ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞിരുന്നതിനാല്‍ കുഴപ്പം ഇനിയുമുണ്ടാകാം.അക്കൗണ്ടില്‍ നിന്നു പണച്ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

അയര്‍ലണ്ടിനെ കൂടാതെ ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ചൈന, ഈജിപ്റ്റ്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാന്‍മര്‍, നെതര്‍ലാന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്‌പെയിന്‍, സ്വീഡന്‍ എന്നിങ്ങനെ 24 രാജ്യങ്ങളെയാണ് മാല്‍വെയര്‍ ബാധിച്ചത്.

മാല്‍വെയര്‍ ബാധിച്ചിരിക്കുന്ന ആപ്പുകള്‍ :

എഡ്വക്കേറ്റ് വാള്‍പേപ്പര്‍, ഏജ് ഫെയ്സ്, ഓള്‍ട്ടര്‍ മെസ്സേജ്, ആന്റി വൈറസ് സെക്യൂരിറ്റി -സെക്യൂരിറ്റി സ്‌കാന്‍, ബീച്ച് ക്യാമറ, ബോര്‍ഡ് പിക്കച്ചര്‍ എഡിറ്റിംഗ്, സര്‍ട്ടെയ്ന്‍ വാള്‍പേപ്പര്‍, ക്ലൈമറ്റ് എസ്എംഎസ്, കൊളേറ്റ് ഫേയ്സ് സ്‌കാനര്‍, ക്യൂട്ട് ക്യാമറ, ഡാസില്‍ വാള്‍പേപ്പര്‍, ഡിക്ലെയര്‍ വാള്‍പേപ്പര്‍, ഡിസ്പ്ലേ ക്യാമറ, ഗ്രെയ്റ്റ് വിപിഎന്‍, ഹ്യൂമര്‍ ക്യാമറ, ഇഗ്‌നൈറ്റ് ക്ലീന്‍, ലീഫ് ഫെയ്സ് സ്‌കാനര്‍, മിനി ക്യാമറ, പ്രിന്റ് പ്ലാന്‍ സ്‌കാന്‍, റാപിഡ് ഫെയ്സ് സ്‌കാനര്‍, റിവാര്‍ഡ് ക്ലീന്‍, റഡി എസ്എംഎസ്, സോബി ക്യാമറ, സ്പാര്‍ക്ക് വോള്‍പേപ്പര്‍

comments


 

Other news in this section