Monday, August 19, 2019

സീറോ മലബാര്‍ സഭയുടെ സ്വത്തുക്കളില്‍ അതിരൂപതയ്ക്ക് പൂര്‍ണ്ണ അധികാരം ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Updated on 12-07-2019 at 12:04 pm

കൊച്ചി : സീറോ മലബാര്‍ സഭയുടെ സ്വത്തുക്കളില്‍ പൂര്‍ണ്ണ അധികാരം അതിരൂപതയ്‌ക്കെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി വില്‍ക്കാന്‍ അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ട്. അതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കോട്ടപ്പടി ഭൂമി വില്‍പ്പന ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സഭയുടെ സ്വത്തില്‍ അതിരൂപതയ്ക്ക് പൂര്‍ണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. അതിരൂപതയുടെ സ്വത്താണ് വില്‍പ്പന നടത്തിയത്. കേസിലെ പരാതിക്കാരന്‍ വിമതര്‍ക്കൊപ്പം ചേര്‍ന്ന് തന്റെ കോലം കത്തിച്ചയാളാണ്. വിമതര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നതായും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

comments


 

Other news in this section