Sunday, September 15, 2019

‘സിന്ധുവില്‍ പോയാലും മക്കളേ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പിടാതോര്‍ക്കണമെപ്പോഴും”; അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ”ഇടയനൊപ്പം” ജൂണ്‍ 30 നു ഞായറാഴ്ച…

Updated on 28-06-2019 at 2:44 pm

ഡബ്ലിന്‍:-ക്‌നാനായ കത്തോലിക്കരുടെ അഭിവന്ദ്യ പിതാവ് മാര്‍ മാത്യു മൂലക്കാട്ട് ജൂണ്‍ 30നു് ഞായറാഴ്ച അയര്‍ലണ്ടില്‍.”ഇടയനൊപ്പം” തന്റെ അജഗണങ്ങളെ കാണാനും അവരോടൊന്നിച്ച് വിശുദ്ധ ബലിയര്‍പ്പിക്കുവാനുമായിട്ടാണ് ക്‌നാനായ സമൂഹത്തിന്റെ വലിയ ഇടയന്‍ വി. പാട്രിക്കിന്റെ നാട്ടിലെത്തുന്നത്. ജൂണ്‍ 30 ഞായറാഴ്ച വൈക്കീട്ട് 3 മണിക്ക് WHITEHALL HOLY CHILD CHURCH ല്‍ വച്ച് പിതാവ് അയര്‍ലണ്ടിലെ തന്റെ ജനത്തിനുവേണ്ടി പ്രഥമ ബലിയര്‍പ്പിക്കും, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ (VG) സഹകാര്‍മ്മികത്വം വഹിക്കും.

തുടര്‍ന്ന് HOLY CHILD N S AUDITORIUM ത്തില്‍വച്ച് അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ.സണ്ണി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കോട്ടയം അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് മുഖ്യപ്രഭാഷണം നടത്തും. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. ശേഷം ക്‌നാനായ യുവജനവിഭാഗം K C Y L അവതരിപ്പിക്കുന്ന കലാസന്ധ്യയും അത്താഴവും ഉണ്ടായിരിക്കും.

”ഇടയനൊപ്പം” പരിപാടിയിലേക്ക് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ കുടുബാഗങ്ങളും എത്തിച്ചേര്‍ന്ന് പിതാവിനോടൊപ്പം പരിശുദ്ധ കുര്‍ബ്ബാനയിലും മററു പരിപാടികളിലും സംബന്ധിക്കണമെന്ന് കമ്മറ്റിയംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

comments


 

Other news in this section