Sunday, September 15, 2019

സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ പുരോഗതി

Updated on 14-09-2015 at 11:40 pm

കൊച്ചി: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നടനും സംവിധാകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ പുരോഗതി.  ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് വരെ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പിന്നീട് പൂര്‍ണമായും വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞേക്കും.രാവിലെ അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സ്വയം ശ്വസിക്കുന്നുണ്ടായിരുന്നു.

പേരു വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ തലയോട്ടിയില്‍ ഒരു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അത് മരുന്നു കഴിച്ച് തന്നെ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

തുടയെല്ലില്‍ രണ്ട് മൂന്ന് വലിയ പൊട്ടലുകള്‍ ഉണ്ട്. ഇതിനായ് ഒരു വലിയ സര്‍ജറി വേണ്ടി വരുമെന്നും ഈ സര്‍ജറിയ്ക്കായി സിദ്ധാര്‍ഥിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍മെച്ചപ്പെടേണ്ടതുണ്ട്. കൈയ്യിലെ ആഴത്തിലുള്ള മുറിവിലും സര്‍ജറി ആവശ്യമായി വന്നേക്കും എന്നാല്‍ ഇത് അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.

comments


 

Other news in this section