Monday, October 14, 2019

സിഡ്‌നിയില്‍ ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പ്: നടന്‍ പി.ബാലചന്ദ്രന്‍ നയിക്കും

Updated on 02-08-2017 at 4:05 am

സിഡ്‌നി: സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കലാ സംഘടനയായ ആര്‍ട്ട് കലക്ടീവ് സംഘടിപ്പിക്കുന്ന ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പ് അഭിനേതാവും, സംവിധായകനും, തിരക്കഥാകൃത്തും,തീയേറ്റര്‍ സ്‌കോളറുമായ പി.ബാലചന്ദ്രന്‍ നയിക്കും. ഒക്ടോബര്‍ 7, 8 തീയതികളില്‍ സിഡ്‌നി വെന്റ് വര്‍ത്ത് വിലില്‍ നടക്കുന്ന ദ്വിദിന വര്‍ക്ക് ഷോപ്പില്‍ അഭിനയത്തില്‍ താല്‍ പ്പര്യമുള്ള 30 പേര്‍ക്കാണ് പ്രവേശനം .

16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള നാടക, സിനിമാ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കും.വര്‍ക്ക് ഷോപ്പിലൂടെ കണ്ടെത്തുന്ന മികച്ച അഭിനേതാക്കളെ ആര്‍ട്ട് കലക്ടീവ് നിര്‍മ്മിക്കുന്ന തീയേറ്റര്‍ പ്രൊഡക്ഷന്‍ , ഹ്രസ്വ സിനിമ എന്നിവയില്‍ അഭിനയിക്കാന്‍ പരിഗണിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ താല്‍ പ്പര്യമുള്ളവര്‍ അഭിനയത്തിലുള്ള അഭിരുചി വ്യക്തമാക്കുന്ന പ്രൊഫൈല്‍ സഹിതം 2017 സെപ്തം ?മ്പര്‍ 15 നകം അപേക്ഷിക്കുക. ഫീസ്, മറ്റ് വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇ മെയില്‍ അയക്കുക: artcollectivesydney@gmail.com

News sent by : Secretary, Art Collective-Sydney. Ph: 0061 469897295

comments


 

Other news in this section