Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കും വിവാഹവാര്‍ഷിക ആശംസകളുമായി മകള്‍ അരുന്ധതി

Updated on 13-04-2019 at 10:56 am

സായ് കുമാറിന്റെയും നടി ബിന്ദു പണിക്കരുടെയും പത്താം വിവാഹവാര്‍ഷികവേളയില്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ അരുന്ധതി പണിക്കര്‍ എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മക്കും ആശംസകളുമായി രംഗത്തെത്തിയത്. ”അച്ഛനും അമ്മക്കും വിവാഹ വാര്‍ഷിക ആശംസകള്‍. നിങ്ങളാണ് എന്റെ എല്ലാം. നിങ്ങള്‍ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ക്ക് ഈ നിമിഷത്തില്‍ ഞാന്‍ അനുഗ്രഹീതയായി തോന്നുന്നു”അരുന്ധതി കുറിച്ചു. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

സായ്കുമാറിന്റെ ആദ്യഭാര്യ പ്രസന്ന കുമാരിയാണ്. നാടകവേദിയില്‍ വച്ച് പ്രണയിച്ചാണ് സായ്കുമാര്‍ പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. പ്രസന്ന കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സായ്കുമാര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്.

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ എന്ന ഇമേജില്‍ സിനിമയില്‍ തുടക്കം കുറിച്ച സായ്കുമാര്‍ പിന്നീട് തന്റേതായ ഇടം നേടിയാണ് മലയാള സിനിമയില്‍ മുന്നേറിയത്. സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങിയ റോളുകളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. ഏത് തരം കഥാപാത്രമായാലും അങ്ങേയറ്റം നന്നായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.

comments


 

Other news in this section