Monday, October 15, 2018

ശൈത്യത്തിന്റെ പിടിയിലമര്‍ന്ന് അയര്‍ലന്‍ഡ്: ഈ ആഴ്ചയിലും മഞ്ഞ് ശക്തമാകും; 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത

Updated on 14-02-2018 at 3:03 pm

ഡബ്ലിന്‍: ഐറിഷ് താപനിലയില്‍ വീണ്ടും താഴ്ച രേഖപ്പെടുത്തി. രാത്രിയില്‍ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില മൈനസ് ഡിഗ്രിയില്‍. ഐസ് വീഴ്ച്ചയോടൊപ്പം മഴയും കാറ്റും കൂടി അയര്‍ലന്‍ഡ് കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവരികയാണ്. രാത്രിയില്‍ മൈനസ് ഡിഗ്രിയിലെത്തിയ താപനിലയും കാറ്റും ഗതാഗതത്തെ സാരമായി ബാധിച്ചു തുടങ്ങി. മോശം കാലാവസ്ഥയെ തുടര്‍ന്ന് റോഡപകടങ്ങളും വര്‍ധിക്കുന്നുണ്ട്. അയര്‍ലണ്ടിലെ വടക്ക് പടിഞ്ഞാറന്‍ കൗണ്ടികളില്‍ ഐസ് വീഴ്ചയെ തുടര്‍ന്ന് സ്‌കൂളുകളടക്കമുള്ള സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുന്നു. തണുപ്പ് തിരിച്ചെത്തിയതോടെ പനിബാധയും തിരിച്ചെത്തുമോ എന്ന ആശങ്കയും വര്‍ധിക്കുന്നുണ്ട്.

 

ഡികെ

 

comments


 

Other news in this section