Saturday, December 16, 2017

ശരവണന് അയര്‍ലണ്ട് മലയാളികളുടെ ആദരാഞ്ജലികള്‍

Updated on 10-10-2017 at 5:46 pm

ഡബ്ലിന്‍: ലുക്കനിലെ താമസക്കാരനായിരുന്ന നിര്യാതനായ ശ്രി ശരവണന് അയര്‍ലണ്ട് മലയാളികളുടെ ആദരാഞ്ജലികള്‍ ,ഇന്നലെ നിര്യാതനായ ശരവണന്റെ സംസ്‌കാര ചടങ്ങുകള്‍ ഡബ്ലിനില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടത്താന്‍ കുടുംബാങ്ങങ്ങളും അടുത്ത സുഹൃത്തക്കളും തീരുമാനമെടുത്തു ,നാട്ടില്‍ നിന്നുള്ള ശരവണന്റെ സഹോദരങ്ങള്‍ എത്താനുള്ള താമസം കണക്കിലെടുത്താണ് സംസ്‌ക്കാര ചടങ്ങുകളുടെ കൃത്യമായ തീയതി നിശ്ചയിക്കാന്‍ കഴിയാത്തത് .അയര്‍ലണ്ടില്‍ എങ്ങും സ്‌നേഹബന്ധമുള്ള ശരവണന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചിലവുകള്‍ അയര്‍ലണ്ട് മലയാളികള്‍ ഏറ്റെടുത്തു നടത്താന്‍ ഇന്ന് രാവിലെ ലുകനിലെ ക്ലാരിയോന്‍ ഹോട്ടലില്‍ വെച്ച് ചേര്‍ന്ന അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മലയാളികളുടെ വിപുലമായ യോഗത്തില്‍ വെച്ച് തീരുമാനമായി ,

ശരവണന്റെ ആകസ്മിക മരണത്തില്‍ കുടുംബത്തിനു സാന്ത്വനമേകാന്‍ എത്തിച്ചേര്‍ന്ന ഏവര്‍ക്കും യോഗം നന്ദി അര്‍പ്പിച്ചു ,ശരവണന്റെ സംസ്‌കര ചടങ്ങുകള്‍ക്കാവശ്യമായ തുക സമാഹരിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും യോഗത്തിനെത്തിയ സുഹൃത്തുക്കളെ ചുമതലപ്പെടുത്തി . സഹായം എത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന അക്കൗണ്ട് നംബറിലേക്കോ അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സുഹൃത്തുക്കളുടെ ഫോണ്‍ നംബറിലോ ബന്ധപ്പെട്ട് സഹായം എത്തിക്കാവുന്നതാണ്.

സംസ്‌കാര ചടങ്ങുകളുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അറിയിക്കുന്നതാണ് .നിങ്ങള്‍ എത്തിക്കുന്ന സഹായങ്ങള്‍ ഒക്ടോബര്‍ 17 ചൊവ്വാഴ്ചയ്ക്ക് മുന്‍പായി എത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

Account name : muraleedharan appukuttan
IBAN : IE72AIBK93251557982029
BIC : AIBKIE2D
ACCOUNT NO: 57982029
SORT CODE :932515

Thomas Sebastian: lucan 0879865040
Pradeep Chandran : 0871390007
Jestine : bray 0872671587
Chilz kuryakose :blanch : 0870622230
Jaya kumar:blackrock :0876353443
Vinod Oscar : 0871320706

 

comments


 

Other news in this section