Tuesday, March 26, 2019

ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍; യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ചു ശുദ്ധിക്രിയയും

Updated on 02-01-2019 at 6:56 am

വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ യുവതീപ്രവേശം. കഴിഞ്ഞതവണ ദര്‍ശനം നടത്താതെ മടങ്ങിയ കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥീകരിച്ചു. കഴിഞ്ഞയാഴ്ച പ്രതിഷേധം കാരണം തിരികെ പോകേണ്ടി വന്ന ഇരുവരും മകരവിളക്കിന് നട തുറന്നപ്പോഴാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് പിമാര്‍ക്ക് പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ വിവരം അറിഞ്ഞിരുന്നത്.

ഇരുവരും 18 ാം പടി ചവിട്ടാതെയാണ് സന്നിധാനത്ത കയറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ ഒന്നരയ്ക്ക് പമ്പയില്‍ നിന്ന് പുറപ്പെട്ട ഇരുവര്‍ക്കും മഫ്തിയില്‍ പോലീസ് സുരക്ഷ ഒരുക്കി. 3.45 ന് ഇരുവരും ദര്‍ശനത്തിന് എത്തിയപ്പോള്‍ ചെറിയ സംഘം പൊലീസ് മാത്രമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്. സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ദര്‍ശനം നടത്താനായി യുവതികള്‍ വരുന്ന വിവരം ചോര്‍ത്തി കൊടുക്കുന്നതെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതു കാരണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് പിയെ പോലും വിവരം അറിയിക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് നേരിട്ട് നീക്കം നടത്തിയത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് ബിന്ദു സ്ഥിരീകരിച്ചു. ദര്‍ശനത്തിന് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. തങ്ങള്‍ രണ്ടു പേര്‍ മാത്രമാണ് യുവതികളായി രാവിലെ ദര്‍ശനത്തിനുണ്ടായിരുന്നത്. പമ്പയിലെത്തി ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്. അവര്‍ ആവശ്യമായ സുരക്ഷ നല്‍കി. ദര്‍ശനത്തിന് ഭക്തമാരുടെ ഇടയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശിച്ചത് സ്ഥിരീകരിച്ചതോടെ നട അടച്ചു. യുവതികള്‍ കയറി സാഹചര്യത്തില്‍ ശുദ്ധിക്രിയ നടത്തുന്നതിനാണ് നട അടച്ചത്. തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നട അടച്ച് ശുദ്ധിക്രിയ ആരംഭിച്ചത്. ശുദ്ധിക്രിയയ്ക്കുശേഷം ശബരിമല നട വീണ്ടും തുറന്നിട്ടുണ്ട്. യുവതികള്‍ പ്രവേശനം നടത്തി എന്ന് സ്ഥിരീകരിച്ചതോടെയാണ് ശുദ്ധിക്രിയകള്‍ക്ക് വേണ്ടി ശബരിമല നട അടച്ചത്. തന്ത്രി മേല്‍ശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നട അടച്ചത്.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. യുവതികള്‍ ദര്‍ശനം നടത്തിയെന്നത് വസ്തുതയാണെന്ന് പ്രതികരിച്ച അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്താനെത്തുന്നവര്‍ക്ക് സംരക്ഷണം പോലീസ് നല്‍കുമെന്നും വ്യക്തമാക്കി.

comments


 

Other news in this section