Wednesday, September 19, 2018

ശക്തമായ മഴ: മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

Updated on 17-04-2018 at 10:23 am

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂക്ഷമായി തുടരുകയാണ്. യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ട കോര്‍ക്ക്, കെറി, മായോ, സിലിഗോ, ക്ലയര്‍, ഗാല്‍വേ, ടിപ്പരേറി, വാട്ടര്‍ഫോര്‍ഡ്, കൗണ്ടികളില്‍ മഴവെള്ളക്കെട്ടുകള്‍ ഗതാഗതത്തെ ബാധിച്ചു തുടങ്ങി. സൗത്ത് ലിന്‍സ്റ്ററില്‍ 40 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ അത് 55 മില്ലീമീറ്റര്‍ വരെ വര്‍ധിക്കുകയായിരുന്നു. തീരദേശ കൗണ്ടികളില്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രത മറ്റു കൗണ്ടികളേക്കാള്‍ പതിന്മടങ്ങ് വര്‍ധിക്കുകയാണ്. വെള്ളപ്പൊക്ക മേഖലയില്‍ നിന്നും വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അപകട സാധ്യത മുന്‍നിര്‍ത്തി പ്രധാന റോഡുകളെല്ലാം അടച്ചുപൂട്ടിയ നിലയിലാണ്.

ഡികെ

comments


 

Other news in this section