Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

വ്രതശുദ്ധിയുടെ നിറവില്‍ മെല്‍ബണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഹാശാ ശുശ്രൂഷകള്‍

Updated on 29-03-2018 at 7:46 am

മെല്‍ബണ്‍: ലോകമെമ്പാടും ക്രിസ്തീയ സമുഹങ്ങള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവും ഉയിര്‍പ്പും അനുസ്മരിക്കുന്ന അവസരത്തില്‍ വലിയ നോമ്പിന്റെ അനുഗ്രഹീതമായ പര്യവസാനത്തിനായി മെല്‍ബണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഒരുങ്ങുന്നു. പീഡാനുഭവ ആഴ്ചയുടെ പ്രാരംഭമായി ഓശാന ശുശ്രൂഷകള്‍ കത്തീഡ്രലിലും ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും നടത്തപെട്ടു. ഈന്തപ്പനയുടെ കുരുത്തോലകള്‍ ഏന്തി ഓശാന പാട്ടുകളുമായി നൂറുകണക്കിനു വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവിധ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയും, പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.

പെസഹായുടെ ശുശ്രൂഷകള്‍ 28ന് ബുധനാഴ്ച 6.30നു സന്ധ്യനമസ്‌കാരത്തോടെ ആരംഭിക്കും. യേശുകിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ അതിമഹത്തായ സംഭവം അനുസ്മരിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷ 29 തീയതി വ്യാഴാഴ്ച വൈകിട്ട് 4.30-ന് ക്ലേറ്റന്‍ ചാപ്പലില്‍ വച്ചു നടത്തപ്പെടും. വലിയ വെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ 30-നു രാവിലെ 8 മണിയോടെ ആരഭിക്കുകയും, ശനിയാഴ്ച രാവിലെ 7.30നു വി.കുര്‍ബാനയോടെ അറിയിപ്പിന്റെ ശനിയാഴ്ചയുടെ ശുശ്രൂഷകള്‍ നടത്തപ്പെടും.

ഉയര്‍പ്പ് പെരുന്നാളിന്റെ ശുശ്രൂഷകള്‍ 31-നു ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിക്കും. മെല്‍ബണിലെ വിവിധസ്ഥലങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന പീഡാനുഭവ ആഴ്ചയിലെ ശുശ്രൂഷകളുടെ അനുഗ്രഹകരവും സുഗമവുമായ നടത്തിപ്പിനു സഹ.വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി,കൈക്കാരന്‍ ശ്രീ. എം സി ജേക്കബ്, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു എന്ന് വികാരി റവ. ഫാ.പ്രദീപ് പൊന്നച്ചന്‍ അറിയിച്ചു.

എബി പൊയ്ക്കാട്ടില്‍

comments


 

Other news in this section