Saturday, September 22, 2018

വ്യാജ ഫോണ്‍ കോളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം; മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കരുത്

Updated on 11-01-2018 at 12:24 pm

 

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനം അയര്‍ലണ്ടില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. അജ്ഞാത ഫോണ്‍ നമ്പരുകളില്‍ നിന്നുവരുന്ന മിസ്‌കോള്‍ ആണ് ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.

ഒന്നോ രണ്ടോ റിങ്ങുകളില്‍ ഫോണ്‍ കോള്‍ കട്ടാകുമ്പോള്‍ പലരും തിരിച്ചുവിളിക്കുക പതിവാണ്. തിരിച്ചു വിളിച്ചാല്‍ സെക്കന്റുകള്‍ക്കകം മൊബൈല്‍ഫോണിലെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

+375602605281,+37127913091,+37178565072,+56322553736, +37052529259,+255901130460 എന്നീ നമ്പറുകളില്‍ നിന്നുമാണ് വ്യാപകമായി വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനൊപ്പം +375, +371, +381 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍നിന്ന് വരുന്ന കോളുകള്‍ എടുക്കരുതെന്നും തിരിച്ചുവിളിക്കരുതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അത്തരം കോളുകള്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്താല്‍ ആ ഫോണിലെ മുഴുവന്‍ കോണ്‍ടാക്ട് നമ്പറുകളും സേവ് ചെയ്തുവെച്ച മറ്റു സുപ്രധാനവിവരങ്ങളും കോപ്പിചെയ്യപ്പെടും. അത്രയേറെ നൂതനമായ സോഫ്റ്റ് വെയറുപയോഗിച്ചാണ് വിദേശരാജ്യങ്ങളിലിരുന്ന് ഈ തട്ടിപ്പ് നടത്തുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇത്തരം കോളുകളുടെ പ്രധാനം ഉറവിടം. അഫ്ഗാനിസ്താന്‍, ചിലി, സെര്‍ബിയ, ലിത്വാനിയ, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇത്തരത്തില്‍ വന്‍തോതില്‍ കോളുകള്‍ വരുന്നതായാണ് വിവരം. ആരെങ്കിലും ഫോണ്‍വിളിച്ച് #09, #90 എന്നിവ ഡയല്‍ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ സിം കാര്‍ഡിലൂടെ വിവരങ്ങള്‍ ചോര്‍ത്തുകയും തീവ്രവാദപ്രവര്‍ത്തനത്തിനുവരെ ഇത്തരത്തില്‍ നിങ്ങളുടെ ഫോണ്‍ ദുരുപയോഗം ചെയ്തെന്നും വരാം.

 

 

ഡികെ

 

 

comments


 

Other news in this section