Sunday, September 15, 2019

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, ഈ ശനിയാഴ്ച ടൂമെവാരായില്‍…

Updated on 03-07-2019 at 8:55 am

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. (ശനിയാഴ്ച്ച – 06- 07- 2019) രാവിലെ 10:30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് റവ:ഫാ.അഞ്ചലോ ജോയി, റവ:ഫാ. റെക്‌സണ്‍, റവ:ഫാ. ജോര്‍ജ് അഗസ്റ്റിന്‍, റവ.ഫാ. ആന്റണി സജീഷ് എന്നിവര്‍ നേതൃത്വം നല്‍കും.

അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും ഉപവാസപ്രാര്‍ത്ഥനയിലേക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍ ( സിലനച്ചന്‍) സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളില്‍ റവ.ഫാ. സജീഷ് ആന്റോണിയോ പുതിയവീട്ടിലിന്റെ നേതത്വത്തില്‍ യുവാക്കള്‍ക്കും, കുട്ടികള്‍ക്കായി ദിവ്യബലിയും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്സ്:- സെന്റ്. ജോസഫ്‌സ് ചര്‍ച്ച്, ടൂമെവാരാ, കൂള്‍കെരീന്‍, കൗണ്ടി ടീപ്പെററി.
Geographic Address
SAINT JOSEPH’S
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY
Eircode:- E45 VP21

കൂടുതല്‍ വിവരങ്ങള്‍ക്ക് :-
അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി – 0873159728,
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293

(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left)
People coming from Limerick:- Leave M7 at – Exit -24 cross the Motorway overbridge continue 4km)
Google map:
Voice Of Peace Ministry
Coolkereen
Co. Tipperary

comments


 

Other news in this section