Monday, October 14, 2019

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന; ശനിയാഴ്ച നീനയ്ക്ക് സമീപമുള്ള ടൂമെവാരായില്‍…

Updated on 29-05-2019 at 9:03 am

ടൂമെവാരാ: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജൂണിയര്‍ സെര്‍റ്റ് സീനിയര്‍ സെര്‍റ്റ് പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് പ്രത്യേക കൈവെപ്പ് പ്രാര്‍ത്ഥന നടത്തപ്പെടുന്നത്.

ഈ ശനിയാഴ്ച്ച (01- 06- 2019) രാവിലെ 10.30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍, റവ.ഫാ. ആന്റണി സജീഷ് എന്നിവര്‍ നേതൃത്വം നല്‍കും.

അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും ഉപവാസപ്രാര്‍ത്ഥനയിലേക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍ ( സിലനച്ചന്‍) സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളില്‍ റവ.ഫാ. സജീഷ് ആന്റോണിയോ പുതിയവീട്ടിലിന്റെ നേതത്വത്തില്‍ കുട്ടികള്‍ക്കായി ദിവ്യബലിയും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്സ്:-സെന്റ്. ജോസഫ്‌സ് ചര്‍ച്ച്, ടൂമെവാരാ, കൂള്‍കെരീന്‍, കൗണ്ടി ടീപ്പെററി.
Eir code – E45 VP21

Geographic Address:
SAINT JOSEPH’S
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY
Eircode:- E45 VP21

കൂടുതല്‍ വിവരങ്ങള്‍ക്ക് :-അനീഷ് പുതുശ്ശേരി – 0879726281, പ്രദീബ് ബേബി – 0873159728, ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293

(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left)
People coming from Limerick:- Leave M7 at – Exit -24 cross the Motorway overbridge continue 4km)

comments


 

Other news in this section