Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു ഡിയുപി എംപിമാര്‍ ; തെരേസ മന്ത്രിസഭ ഭീഷണിയില്‍

Updated on 11-10-2018 at 9:36 am

ലണ്ടന്‍ : ബ്രക്സിറ്റ് വിവാദത്തിനൊടുവില്‍ സര്‍ക്കാര്‍ നിലംപൊത്തുമോ എന്ന ആശങ്ക ശക്തമാക്കി ഘടകകക്ഷിയായ ഡിയുപിയുടെ ഭീഷണി. ബ്രക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി അതിര്‍ത്തിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് ഡിയുപി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ഇതിന്റെ ആദ്യ പടിയായി ഇന്നലത്തെ വോട്ടിംഗില്‍ നിന്നും വിട്ട് നിന്ന ഡിയുപി 29ന് അവതരിപ്പിക്കുന്ന ബജറ്റിനെതിരെ വോട്ട് ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വീഴും. ഡിയുപിയുടെ 10 അംഗങ്ങളുടെ പിന്‍ബലത്തിലാണ് തെരേസ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

അതുകൊണ്ടു ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനുള്ള പദ്ധതിക്ക് പിന്തുണ തേടി തെരേസ മേ ഇന്ന് ക്യാബിനറ്റിന് മുന്നിലെത്തും. താല്‍ക്കാലികമായി യുകെയെ ഇയു കസ്റ്റംസ് യൂണിയനില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് പ്രധാനമന്ത്രി തന്റെ മന്ത്രിമാരോട് ആവശ്യപ്പെടുക. നോര്‍ത്തേണ്‍ അയര്‍ലണ്ട് വിഷയത്തില്‍ അതിര്‍ത്തി പ്രശ്നം ഒഴിവാക്കാനാണ് ഇതെന്നും പ്രധാനമന്ത്രി പറയുന്നു.

ബ്രസല്‍സുമായി സ്ഥിരമായ കരാറില്‍ എത്തുന്നത് വരെ നോര്‍ത്തേണ്‍ അയര്‍ലണ്ട് സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരും. ബ്രക്‌സിറ്റിന്റെ പേരില്‍ യുകെയെ പിളര്‍ത്തുന്ന ഏതൊരു നീക്കത്തെയും എതിര്‍ക്കുമെന്നാണ് ഡിയുപി നേതാവ് അര്‍ലെനെ ഫോസ്റ്റര്‍ പറഞ്ഞത്. ഇന്നലെ ലേബര്‍ പാര്‍ട്ടി മുന്നോട്ട വെച്ച അഗ്രികള്‍ച്ചര്‍ ബില്‍ ഭേദഗതിയില്‍ വോട്ട് ചെയ്യാന്‍ എത്താതെയാണ് ഡിയുപി തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയത്. 29ന് അവതരിപ്പിക്കുന്ന ബജറ്റിനെതിരെ വോട്ട് ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയായി ഇത്.

യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന മൃദുത്വമുള്ള സര്‍ക്കാരിനൊപ്പം തങ്ങള്‍ നില്‍ക്കില്ലെന്ന് ഡിയുപിയുടെ ബ്രക്സിറ്റ് വക്താവ് സാമി വില്‍സണ്‍ പ്രതികരിച്ചു. ചോര്‍ച്ചയുള്ള പദ്ധതികളുമായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തിയാല്‍ തോല്‍വി ഉറപ്പാണ്. യൂണിയന്റെ പിടിവാശി അംഗീകരിക്കില്ലെന്നും വില്‍സണ്‍ പ്രഖ്യാപിച്ചു. ബോറിസ് ജോണ്‍സണ്‍ അടക്കുമുള്ളവരും യൂണിയനുമായി നീക്കുപോക്കുവേണ്ട എന്ന അഭിപ്രായത്തിലാണ്.

സ്ഥിരമായ വ്യാപാര കരാര്‍ എത്തുന്നത് വരെ ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ തുടരാന്‍ അനുവദിക്കുന്നതാണ് തെരേസ മേയുടെ ബാക്ക്സ്റ്റോപ്പ് പദ്ധതി. മറിച്ചായാല്‍ ഇയുവിന് ഒപ്പം നില്‍ക്കുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശക്തമായ അതിര്‍ത്തി രൂപപ്പെടും. പ്രതിപക്ഷവും പാര്‍ട്ടിയിലെ ഒരു വിഭാഗവും തെരേസ മേക്കെതിരെ രംഗത്തുണ്ട്. ഘടകകക്ഷി കൂടി കൈവിട്ടാല്‍ രാജിയല്ലാതെ മറ്റു പോംവഴിയില്ല.ഇത് തന്റെ മന്ത്രിമാരെ ബോധ്യപ്പെടുത്തി ഒരു അനുകൂല നിലപാടിലെത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ മുന്നിലെ കടമ്പ.

 

 

 

എ എം

comments


 

Other news in this section