Monday, June 24, 2019
Latest News
യു.എസ്സിന് വേണ്ടി ചാരപ്പണി; ഇറാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെ വധിച്ചു    പ്രവാസികള്‍ക്ക് നാട്ടിലെത്താതെ തന്നെ വോട്ട് രേഖപെടുത്താം : പ്രോക്‌സി വോട്ടിംഗ് ബില്ല് അവതരണം ഇന്ന് നടന്നേക്കുമെന്ന് സൂചന    ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം: യു.എസ് റിപ്പോര്‍ട്ട്; അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം…    രണ്ടാം ലോകമഹായുദ്ധത്തിലെ ‘നാസി പരുന്തി’ന്റെ വെങ്കല പ്രതിമ: ഉടന്‍ വിളിക്കണമെന്ന് ഉറുഗ്വായ് ഗവണ്‍മെന്റിനോട് കോടതി    ഡബ്ലിനില്‍ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലില്‍ കാര്‍ പാര്‍ക്കിങ്ങിന് അന്യായ നിരക്ക് : ഒരു ദിവസത്തേക്ക് നല്‍കേണ്ടത് 48 യൂറോ   

വെളിച്ചെണ്ണ വിഷമാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍; ചോദ്യം ചെയ്ത് ഇന്ത്യ; കടുത്ത പ്രതിഷേധം

Updated on 08-09-2018 at 7:02 am

ഇന്ത്യക്കാരോട് വെളിച്ചെണ്ണ വിഷമാണെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ. നൂറ്റാണ്ടുകളായി നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് വെളിച്ചെണ്ണ. ഇതാണ് കഴിക്കാന്‍ കഴിയുന്ന ഏറ്റവും മോശം ഭക്ഷണമെന്നും, വിഷമെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി എപിഡെമിയോളജിസ്റ്റ് കാരിന്‍ മിഷെല്‍സ് വിധിയെഴുതിയത്.

ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുണ്ടാകുന്നത്. ജര്‍മ്മനിയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ക്ലാസിലാണ് കാരിന്‍ വെളിച്ചെണ്ണയെ കൊടിയ വിഷമായി ചിത്രീകരിച്ചത്. ഇന്ത്യയില്‍ വിവിധയിടങ്ങളിലുള്ള ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ഇത് വന്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കാണ് ഇടയാക്കിയത്. ഭൂരിഭാഗം പേരും കാരിന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ചു. കോടിക്കണക്കിന് ആളുകള്‍ ദിവസവും ഉപയോഗിക്കുന്ന, കാലങ്ങളായി തലമുറകള്‍ ഉപയോഗിച്ചുവരുന്ന ഒരു ഭക്ഷണ പദാര്‍ത്ഥത്തെ ഇത്തരത്തില്‍ അധിക്ഷേപിക്കാനാകില്ലെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. വെളിച്ചെണ്ണ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും കാണാതെ പോകരുതെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ക്ക് മറുപടിയായി വിദഗ്ധര്‍ പറയുന്നു.

കാരിന്റെ വാദം കഴമ്പില്ലാത്തതാണെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷ്ണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി അഭിപ്രായപ്പെട്ടു. കാരിന്റെ പ്രസ്താവന പിന്‍വലിക്കണെമന്നാവശ്യപ്പെട്ട് ശ്രീനിവാസ മൂര്‍ത്തി ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കത്തയച്ചിട്ടുണ്ട്. മിഷെല്‍സിന്റെ വിധിയെഴുത്ത് അടിസ്ഥാനരഹിതവും, ബുദ്ധിഹീനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ശരിയായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ഡീന്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

കേരളത്തിന്റെ പ്രതിഷേധം കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും അറിയിച്ചു. കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹാര്‍വാഡ് സര്‍വകലാശാലയിലേക്ക് കത്തയക്കാനാണ് തന്റെ തീരുമാനമെന്നും മന്ത്രി അറിയിച്ചു. അതേസമയം തന്റെ വാദത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായിട്ടും പ്രതികരിക്കാന്‍ കാരിന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ഭക്ഷണത്തെ ഹീറോയും, വില്ലനുമാക്കുന്നത് ഭക്ഷ്യ, ഭാരംകുറയ്ക്കല്‍ വ്യവസായത്തിന്റെ കളിയാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് എണ്ണകള്‍ക്ക് വിഭിന്നമായി സിസ്റ്റത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യുന്നതാണ് വെളിച്ചെണ്ണയുടെ സവിശേഷത. ആഗിരണം കുറവുള്ള രോഗാവസ്ഥ നേരിടുന്നവര്‍ക്ക് വെളിച്ചെണ്ണ ഗുണകരവുമാണ്. മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ ഏറെയുള്ള വെളിച്ചെണ്ണ ആരോഗ്യത്തിന് നിരവധി ഗുണങ്ങളും ചെയ്യുന്നു. അതുകൊണ്ട് തന്നെ വെളിച്ചെണ്ണയെ വിഷമാക്കുന്നത് തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 

 

 

എ എം

comments


 

Other news in this section