Saturday, November 25, 2017

വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ : ഡബ്ലിനില്‍ ഏതാനും ടിക്കറ്റുകള്‍ മാത്രം ലഭ്യം

Updated on 07-11-2017 at 5:16 pm

നവംബര്‍ 11 ശനിയാഴ്ച വൈകുന്നേരം 4:30 ന് ഡബ്ലിന്‍ ഡി.സി.യു ഹെലിക്‌സില്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് ഏതാനും ടിക്കറ്റുകള്‍ കൂടിയേ ലഭ്യമുള്ളുവെന്ന് സംഘാടകര്‍ അറിയിച്ചു. വി.ഐ.പി കാറ്റഗറിയില്‍ ഏതാനും ടിക്കറ്റുകളും, ഗ്രൗണ്ട് കാറ്റഗറിയില്‍ 100 ല്‍ താഴെ ടിക്കറ്റുകളും മാത്രമേ ലഭ്യമുള്ളുവെങ്കിലും ബാല്‍ക്കണിയില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോ അയര്‍ലണ്ടില്‍ നവംബര്‍ 10,11,12തീയതികളില്‍ ദ്രോഗഡ, ഡബ്ലിന്‍, ലിമെറിക് എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. ആധുനിക സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ അയര്‍ലണ്ടിലെ 3 സ്റ്റേജുകളില്‍ പ്രോഗ്രാം അവതരിപ്പിക്കും. എല്ലാ കലാസ്വാദകരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു ….വിശ്വാസ് ഫുഡ്‌സ്, ഡബിള്‍ ഹോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തുന്നത്.

ടിക്കറ്റുകള്‍ എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യം.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
Alex 0858584259
Sanju 0870669856
Biju 0872965653

 

comments


 

Other news in this section