Tuesday, March 26, 2019

വിവാഹ ആഘോഷത്തിനിടെ കൂട്ടുകാരുടെ കോമാളിത്തരങ്ങള്‍ അതിര് കടക്കുന്നു; ഇത്തവണ വരന്‍ പ്രതികരിച്ചു,

Updated on 10-01-2019 at 8:21 am

വിവാഹത്തിന് സദ്യ കഴിക്കുന്നതിനിടെ സുഹൃത്തുക്കളുടെ പരിഹാസം സഹിക്കവയ്യാതെ പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കല്യാണം കഴിഞ്ഞ് വരനും വധുവും സദ്യ കഴിക്കാനിരിക്കുന്ന വേളയില്‍ സുഹൃത്തുക്കളുടെ പരിഹാസം അതിരുവിട്ട അവസരത്തിലാണ് വരന്‍ പ്രചരിക്കുന്നത്. പ്രസ്തുത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടെ ആഘോഷപരിപാടി. വരനും വധുവിനും ഒരു ഇലയില്‍ ഭക്ഷണം വിളമ്പിയാണ് ഇവര്‍ ആദ്യം ഇവരെ കഴിക്കാനിരുത്തിയത്. വരന്‍ ആദ്യമെല്ലാം ഇത് ചിരിച്ചാസ്വദിക്കുകയായിരുന്നു ഇലയില്‍ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിടുന്നതും വിഡിയോയില്‍ കാണാം. ഇതോടെ സുഹൃത്തുക്കള്‍ വരനെ പരിഹസിക്കാന്‍ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരന്‍ ആ മേശ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുന്ന രംഗമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

വിവാഹം ആഘോഷമാക്കാനൊരുങ്ങുന്ന സുഹൃത്തുക്കളുടെ ചില അതിരുവിട്ട പരിഹാസങ്ങളും ആഘോഷങ്ങളും പലപ്പോഴും ഇത്തരത്തില്‍ ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ ശവപ്പെട്ടിയില്‍ കിടത്തി കല്ല്യാണത്തിന് വരനെ കൊണ്ടുവരുന്ന സുഹൃത്തുക്കളുടെ വിഡിയോ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇത്തരം കോമാളിത്തരങ്ങള്‍ പലപ്പോഴും വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കുണ്ടാക്കുന്ന മാനസികബുദ്ധിമുട്ടുകള്‍ പലരും ചിന്തിക്കാറില്ലെന്ന വിമര്‍ശനങ്ങളും ആ അവസരത്തില്‍ ഉയര്‍ന്നിരുന്നു. അതിന് ശരിവയ്ക്കുന്ന രംഗങ്ങളാണ് പുതിയ വീഡിയോയില്‍ കാണാനാകുന്നത്. കൂട്ടുകാരുടെ പരിഹാസം അതിരുവിടുമ്പോള്‍ ഗത്യന്തരമില്ലാതെ വരന്‍ പ്രതികരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചതോടെ വിവാഹത്തിനിടെ സുഹൃത്തുക്കളുടെ ഇത്തരം രീതികള്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

https://www.facebook.com/officialorangemedialive/videos/2078866632151360/

comments


 

Other news in this section