Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

വിരാട് കൊഹ്ലിയും നടി അനുഷ്‌കാ ശര്‍മയും വിവാഹിതരായി; വിവാഹത്തിന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ മാത്രം

Updated on 11-12-2017 at 3:50 pm

 

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു താരങ്ങളുടെ വിവാഹം. ചടങ്ങില്‍ ഇരു വരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിന് ചെറിയ വിരാമമിട്ട് കൊഹ്ലി ഇറ്റലിയിലേക്ക് തിരിച്ചപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച ഒരു വിധത്തിലുള്ള വെളിപ്പെടുത്തലുകളും ഇരുവരും നടത്തിയിരുന്നില്ല. ഇരുവരുടെയും വിവാഹം ഉടനുണ്ടെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. ശ്രീലങ്കയ്ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന കൊഹ്ലി ദിവസങ്ങള്‍ക്കു മുമ്പ് ഇറ്റലിയിലേക്കു തിരിച്ചിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം അനുഷ്‌കയും പിന്നീട് വിദേശത്തേക്കു പോയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹം അണിയറയില്‍ ഒരുങ്ങുന്നതായി സൂചന ലഭിച്ചത്.

ഇറ്റലിയിലെ ടസ്‌കനിയിലുള്ള ഒരു റിസോര്‍ട്ടില്‍ വച്ചാവും കൊഹ്ലി അനുഷ്‌കയെ മിന്നു ചാര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ റിസോര്‍ട്ടില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമേ റിസോര്‍ട്ടിലേക്കു പ്രവേശനമുള്ളൂ. തനതു പഞ്ചാബ് ശൈലിയിലായിരിക്കും കൊഹ്ലി-അനുഷ്‌ക വിവാഹമെന്ന് സൂചനയുണ്ടായിരുന്നു.

ക്രിക്കറ്റ് മേഖലയില്‍ നിന്നു ഇതിഹാസ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനുമാണ് ക്ഷണം. ബോളിവുഡില്‍ നിന്നു രണ്ടു ഖാന്‍മാര്‍ക്കും ക്ഷണമുണ്ട്. അനുഷ്‌കയ്ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഷാരൂഖ് ഖാനും ആമിര്‍ ഖാനുമാണ് വിവാഹച്ചടങ്ങിലേക്കു ക്ഷണമുള്ളത്. അനുഷ്‌കയുടെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് നായകനായ റബ്നേ ബനാദി ജോഡിയെന്ന ചിത്രത്തിലൂടെയായിരുന്നു.

വിവാഹ ശേഷം ഡിസംബര്‍ 26ന് മുംബൈയില്‍ വലിയ റിസപ്ഷനും നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരം നടക്കുന്നതും മുംബൈയില്‍ വച്ചാണ്. കളി കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം റിസപ്ഷന്‍ വച്ചത് ടീമംഗങ്ങള്‍ക്കു കൂടി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടുമ്പോള്‍ കൊഹ്ലിക്കൊപ്പം അനുഷ്‌കയും ഒപ്പമുണ്ടാവുന്നാണ് റിപ്പോര്‍ട്ടുകള്‍.

2013ലാണ് കൊഹ്ലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയത്തിന്റെ സൂചനകള്‍ പുറത്തുവരുന്നത് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ അനുഷ്‌ക കൊഹ്ലിക്കൊപ്പം പോയത് അന്നു വലിയ വാര്‍ത്തയായിരുന്നു. ഇടയ്ക്ക് 2015ല്‍ ഇരുവരും തമ്മിലുള്ള പ്രണയത്തിന് ചെറിയ ബ്രേക്ക് വന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയതുമില്ല. പ്രണയം തകര്‍ന്നെങ്കിലും കൊഹ്ലിയെ പിന്തുണച്ച് പലപ്പോഴും അനുഷ്‌ക രംഗത്തുവന്നിരുന്നു. ഇതോടെ ഈ പ്രണയം വീണ്ടും തളിരിടുകയായിരുന്നു.

 

ഡികെ

 

comments


 

Other news in this section