Friday, July 20, 2018

വിയന്ന ക്‌നാനായ കിഡ്‌സ് ക്ലബ്ബിന് നവനേതൃത്വം

Updated on 26-12-2017 at 3:22 pm

വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലെ കിഡ്‌സ് ക്ലബ്ബ് പ്രസിഡന്റ് വിശാല്‍ ഇല്ലിക്കാട്ടില്‍ 2018 ലെ പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ അരുമനത്തറയില്‍ (പ്രസിഡന്റ്), ജോമോന്‍ പനിക്കാപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), റ്റിജി കോയിത്തറ (സെക്രട്ടറി), ജോജന്‍ തറമംഗലത്ത് (ജോ.സെക്രട്ടറി), രാജേഷ് കടവില്‍ (ട്രഷറര്‍) എന്നിവരെ പ്രഖ്യാപിച്ചു.

കിഡ്‌സ് ക്ലബ്ബ് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. നിലവിലെ ഭാരവാഹികളായ മെബിന്‍ പടിഞ്ഞാത്ത്, ജെസിന്‍ മണ്ണാര്‍മറ്റത്തില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബിന്റെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബിനു വരിക്കമാന്തൊട്ടിയില്‍, ജോജന്‍ തറമംഗലത്തില്‍, നൈസി കണ്ണാംപാടം, രാജേഷ് കടവില്‍, സാം മുതുകാട്ടില്‍, സിറിള്‍ ഓണശേരില്‍, ജോമോന്‍ പണിക്കാപ്പറമ്പില്‍, നിധിന്‍ മുളക്കല്‍, ജൂഡി ചെറുപുഷ്പാലയം, ജോഷി പനിക്കാപ്പറമ്പില്‍, ജോബി പനിക്കാപ്പറമ്പില്‍, എന്നിവര്‍ക്ക് പ്രത്യേകം നന്ദിയര്‍പ്പിച്ചു.

 

comments


 

Other news in this section