Saturday, November 25, 2017

വിന്റര്‍ സീസണില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു: ജാഗ്രതാ നിര്‍ദേശം നല്‍കി റോഡ് സുരക്ഷാ വകുപ്പ്

Updated on 13-11-2017 at 4:39 pm

 

 

ഡബ്ലിന്‍: ശൈത്യ മാസങ്ങളില്‍ റോഡില്‍ അതീവ സുരക്ഷ പാലിക്കാന്‍ റോഡ് സുരക്ഷാ വകുപ്പിന്റെ നിര്‍ദേശം. കോ-മീത്തില്‍ കാര്‍ സൈക്കിളില്‍ ഇടിച്ച് സീനിയര്‍ സിറ്റിസണ്‍ മരിച്ചത് ഉള്‍പ്പെടെ കഴിഞ്ഞ ആഴ്ചയില്‍ രണ്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെറിയില്‍ ഒരു സ്ത്രീ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് സ്ത്രീ മരണപ്പെടുകയായിരുന്നു.

മഞ്ഞു വീഴ്ച ഏറെക്കുറെ ആരംഭിച്ച അയര്‍ലണ്ടില്‍ വിന്റര്‍ സീസണില്‍ നേരത്തെ ഇരുട്ട് വ്യാപിക്കുമെന്നതിനാല്‍ കാല്‍നടയാത്രക്കാരും പ്രേത്യകിച്
ശ്രദ്ധ ചെലുത്താന്‍ നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ ലൈറ്റ് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കോടമഞ്ഞ് അനുഭവപ്പെടുന്ന സമയങ്ങളില്‍ വേഗത കുറച്ചും ,ഹോണ്‍ അനുയോജ്യമായ സമയങ്ങളില്‍ ഉപയോഗിച്ചും വാഹനമോടിക്കാന്‍ റോഡ് സുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നു. ബൈക്ക്- കാല്‍നട യാത്രികര്‍ ഹൈ -വിസിബിലിറ്റി ജാക്കറ്റ് ധരിക്കാനും മറക്കാതിരിക്കുക.

 

ഡികെ

 

comments


 

Other news in this section