Wednesday, October 18, 2017

വാരാന്ത്യത്തില്‍ കനത്ത മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഐറാന്‍

Updated on 12-08-2017 at 8:43 am

അവധി ദിവസം പുറത്തേക്കിറങ്ങുന്നവര്‍ കുടയെടുക്കാന്‍ മറക്കണ്ടാ; പലയിടങ്ങളിലും നല്ല രീതിയില്‍ മഴപെയ്യാന്‍ സാധ്യതയുണ്ട്. താപനില 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെങ്കിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മെറ്റ് ഐറാന്‍ അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വൈകുന്നേരത്തോടെ അതിന് ശമനമുണ്ടാകും. രാത്രി തെളിഞ്ഞ കാലാവസ്ഥയില്‍ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സൂര്യപ്രകാശം നല്ല രീതിയില്‍ ലഭിക്കും. താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

ഞായറാഴ്ച അയര്‍ലന്‍ഡില്‍ ഭൂരിഭാഗവും വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം തെക്കന്‍ പ്രദേശങ്ങള്‍ മഴ പെയ്യുകയും മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. അള്‍സ്റ്റര്‍, കോനാക്ട് തുടങ്ങിയ സ്ഥലങ്ങളില്‍ തിങ്കളാഴചയും മഴ തുടരും. തിങ്കളാഴ്ച 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില പ്രതീക്ഷിക്കാം.

 

 
എ എം

comments


 

Other news in this section