Wednesday, May 24, 2017

വാണാക്രൈയെക്കാള്‍ ഭീകരമായ സൈബര്‍ അറ്റാക്കിന് സാധ്യതയെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്

Updated on 18-05-2017 at 10:00 am

കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ലോകത്തെ പിടിച്ചുലച്ച വാണാക്രൈ വൈറസ് സൂചന മാത്രമായിരുന്നുവെന്നും ഇതിലും വലിയ ആക്രമണം ഇനിയുണ്ടായേക്കാമെന്നും മുന്നറിയിപ്പ്. എന്നാല്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മുമ്‌ബേ വ്യാപിച്ചു തുടങ്ങിയ വൈറസ് നിലവില്‍ രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞുവെന്നാണ് സൂചന. വാണാക്രൈ റാന്‍സംവെയറിനേക്കാള്‍ അപകടകാരിയായ ഈ വൈറസ് സൈബര്‍ ലോകത്തെ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിനാശകാരിയായ ഈ വൈറസിന് അഡില്‍ക്കുസ് എന്നാണ് പേരിട്ടിരിക്കുന്നത്.

വാണാക്രൈ ആക്രമണത്തിനു കാരണമായ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണ് ഐ.ടി രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പ്രധാന ലക്ഷ്യം.

കംപ്യൂട്ടറില്‍ നുഴഞ്ഞു കയറുന്ന അഡില്‍ക്കുസ് വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത് ഉപഭോക്താവിന് തിരിച്ചറിയാനാവാത്ത രീതിയിലായിരിക്കും. ഉപഭോക്താവിന് കുഴപ്പങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ അത്ര പെട്ടെന്ന് ശ്രദ്ധയില്‍ പെടുകയുമില്ല. വാണാക്രൈ വൈറസിനേക്കാള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയുന്നതാണ് ഈ പുതിയ വൈറസ്. വൈറസ് ബാധിച്ച നിരവധി കംപ്യൂട്ടറുകളില്‍ നിന്നും ആയിരക്കണക്കിന് ഡോളറുകള്‍ ബിറ്റ് കോയിനിലേക്കും മൊനേറോയിലേക്കും ഉപഭോക്താവ് അറിയാതെ മാറ്റിയതായി സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൂഫ്പ്രിന്റ് എന്ന കമ്ബനി വിശദീകരിക്കുന്നു. ഏപ്രില്‍ 24 മുതലോ മെയ് 2 മുതലോ ഇതിന്റെ വ്യാപനം തുടങ്ങിയെന്നാണ് സൂചന.എന്നാല്‍ ആക്രമണ സ്വഭാവം പുറത്ത് കാണിക്കാത്തതിലാണ് ശ്രദ്ധയില്‍ പെടാത്തതെന്നും ഇവര്‍ പറയുന്നു.

 

 

എ എം

comments


 

Other news in this section