Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

വാട്ടര്‍ഫോര്‍ഡ് സെ.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും ന്യൂ ഇയര്‍ ആഘോഷവും

Updated on 17-12-2017 at 4:43 pm

സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷമായ നോയല്‍, 2018 ജനുവരി നാലാം തീയതി വ്യാഴാഴ്ച 3.30 pm മുതല്‍ വാട്ടര്‍ഫോര്‍ഡ് ഡെലസാല്‍ (De La Salle) കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഈ മഹാനീയ വേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ബഹുമാനപ്പെട്ട എല്‍ദോസ് വട്ടപ്പറമ്പില്‍ (ഡെന്‍മാര്‍ക്ക്) അച്ചന്‍ നോയല്‍ 2017 ഉല്‍ഘാടനം ചെയ്യുന്നതും ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതുമാണ്. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്!സ് സഭയിലെ റെവ. ഫാദര്‍ സഖറിയ ജോര്‍ജ്, കത്തോലിക്ക സഭയിലെ റെവ. ഫാദര്‍ ജോസഫ് കാടെങ്കാവില്‍ തുടങ്ങിയവര്‍ പ്രസ്തുത വേളയില്‍ ആശംസകള്‍ നേരുന്നതുമാണ്.

തുടര്‍ന്ന് പള്ളിയുടെ വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ , യൂത്ത് അസോസിയേഷന്‍ തുടങ്ങിയ ഭക്ത സംഘടനാ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതുമാകുന്നു. തുടര്‍ന്ന് ന്യൂ ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്ന സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ കലാപരിപാടികളും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും സമാപിക്കുന്നതാണ് . പ്രസ്തുത വേളയില്‍ നിങ്ങളേവരുടെയും കുടുംബസമേതമുള്ള മഹനീയ സാന്നിദ്ധ്യം പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 

 

comments


 

Other news in this section