Tuesday, October 23, 2018

വാട്ടര്‍ഫോര്‍ഡ് സെന്റ്‌മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍ ഓഗസ്റ്റ് 26-ന്

Updated on 10-08-2018 at 4:46 pm

വാട്ടര്‍ഫോര്‍ഡ് സെന്റ്‌മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍ 2018 ആഗസ്റ്റ് മാസം 25, 26(ശനി,ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നതായിരിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ക്രമീകരണങ്ങള്‍ ഇടവക വികാരി ബഹു.ബിജു എം പാറേക്കാട്ടിലച്ചന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

25/08/2018 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടി ഉയര്‍ത്തല്‍, 5.15 ന് സന്ധ്യാ പ്രാര്‍ത്ഥന തുടര്‍ന്ന് 6 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. പെരുന്നാള്‍ദിവസമായ 26/08/2018 ഞായര്‍ രാവിലെ 9.30-ന് പ്രഭാത പ്രാര്‍ത്ഥന,10 മണിക്ക് ഫാദര്‍.എല്‍ദോസ് വട്ടപ്പറമ്പില്‍ (ഡെന്മാര്‍ക്ക്)വിശുദ്ധ.കുര്‍ബാന അര്‍പ്പിക്കുന്നതുമായിരിക്കും,ഉച്ചക്ക് 12.30-ന് നഗരംചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം,.1 മണിക്ക് സണ്ടേസ്‌കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനം, പെരുന്നാള്‍ ആശീര്‍വാദം,കൈമുത്ത്. 1.30-ന് ആദ്യഫലലേലവും,നേര്‍ച്ച സദ്യയും നടത്തും 2.30 ന് കൊടിയിറക്കുന്നതോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതുമായിരിക്കും.

വിശ്വാസികളെല്ലാവരും നേര്‍ച്ചകാഴ്ച്ചകളോടെ വന്ന് ആദ്യന്തം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു അറിയിക്കുന്നു.

എന്ന്,

വികാരി: Fr.Biju M Parekkaattil – 0894239359

ട്രസ്റ്റി: Skariah Eapen- 0894313432

സെക്രട്ടറി:Eldhose K.P -0870986052

comments


 

Other news in this section