Wednesday, December 12, 2018

വാടക വര്‍ദ്ധനവില്‍ വന്‍ പ്രതിഷേധം: ഡി.സി.യു വിദ്യാര്‍ത്ഥി സമരം പാര്‍ലമെന്റിന് മുന്നില്‍

Updated on 17-04-2018 at 10:36 am

ഡബ്ലിന്‍: വിദ്യാര്‍ത്ഥികളുടെ വാടക നിരക്ക് കുത്തനെ ഉയത്തിയതില്‍ പ്രതിഷേധിച്ച് ദെയിലിന് മുന്നില്‍ ഡി.സി.യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തമാവുന്നു. പണം ഊറ്റിയെടുക്കാനുള്ള വസ്തുവായി മാത്രം തങ്ങളെ രാഷ്ട്രീയ നേതൃത്വം കണക്കാക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം അരങ്ങേറിയത്.

വന്‍ തുക മുടക്കി പഠനം പൂര്‍ത്തിയാക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് അനുയോജ്യമായ താമസ സ്ഥലം നല്‍കേണ്ടതിന്റെ ബാധ്യത സര്‍ക്കാരിന് ഉണ്ട്. എന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ നേരിട്ട് നടത്തുന്ന താമസ സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. ഇതോടെ വിദ്യാര്‍ഥികള്‍ സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടി വരുന്നു. ഈ അവസരം മുതലാക്കി ഹോസ്റ്റലുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുകയാണ് വാടക നിരക്കായി കൈപ്പറ്റുന്നത്. Shanowen സ്ടുടെന്റ്‌റ് അക്കൊമൊഡേഷനില്‍ അടുത്ത വര്‍ഷം 27 ശതമാനം വാടക വര്‍ധിപ്പിച്ചതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്.

ഡികെ

comments


 

Other news in this section