Wednesday, November 14, 2018

വരാനിരിക്കുന്നത് വന്‍ പേമാരി : വരള്‍ച്ചയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് സൂചന

Updated on 02-07-2018 at 12:37 pm

ഡബ്ലിന്‍ : വരള്‍ച്ച ദിനങ്ങള്‍ അവസാനിക്കുന്നതോടെ അയര്‍ലണ്ടില്‍ ശക്തമായ പേമാരിക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍. ചൂട് അതി ശക്തമായി തുടരുകയാണെങ്കിലും കഴിഞ്ഞ ആഴ്ചകളില്‍ നേരിട്ട് ചൂടില്‍ നിന്നും ഊഷ്മാവ് കുറഞ്ഞ് വരുന്നതായി മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയുന്നു.ഈ ആഴ്ച താപനില 30 ഡിഗ്രിക്ക് താഴെ ആയിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആകാശം മേഘവൃത്തമായി മാറുന്നതിന്റെ സാറ്റലൈറ്റ് വിവരങ്ങള്‍ പുറത്ത് വന്നതോടെ വരാനിരിക്കുന്നത് ശക്തമായ മഴ തന്നെ ആയിരിക്കുമെന്നാണ് പ്രവചനം. നിലവില്‍ വരള്‍ച്ച തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ മഴയ്ക്ക് ശേഷമേ താപനില കുറയുകയുള്ളു എന്നാണ് മെറ്റ് ഏറാന്‍ന്റെ കണക്ക് കൂട്ടല്‍.

ചൂട് കൂടിയ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡബ്ലിനില്‍ ഹോസ് പൈപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഈ മേഖലയില്‍ ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഐറിഷ് വാട്ടറിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഹോസ്‌പൈപ്പ് നിരോധനം രാജ്യവ്യാപകമാകാനുള്ള തീരുമാനത്തിലാണ് ഐറിഷ് വാട്ടര്‍.

ഡികെ

comments


 

Other news in this section