Wednesday, December 12, 2018

വയലിന്‍ മാന്ത്രികതയുമായി ഔസേപ്പച്ചന്‍: കേരളത്തിന് കൈതാങ്ങായി സിഡ്‌നിയില്‍ സംഗീത നിശ

Updated on 19-09-2018 at 11:47 am

സിഡ്‌നി: മലയാളത്തിന്റെ പ്രിയ സംഗീതഞ്ജന്‍ ഔസേപ്പച്ചന്‍ അവതരിപ്പിക്കുന്ന സംഗീത നിശ ഒക്ടോബര്‍ ഏഴിന് സിഡ്നിയില്‍ നടക്കും. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്കായുള്ള ധന സമാഹരാണാര്‍ത്ഥം നടത്തുന്ന സംഗീത പരിപാടി സിഡ്‌നിയിലെ ആര്‍ട്ട് കലക്ടീവ് കലാ സംഘം ആണ് സംഘടിപ്പിക്കുന്നത്. സംഗീത നിശയിലൂടെ സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

സിഡ്‌നിയിലെ മലയാളി ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അരങ്ങേറുന്ന സം ഗീത പരിപാടിയില്‍ ഔസേപ്പച്ചന്‍ തന്റെ പ്രശസ്ത ഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പുനരവതരിപ്പിക്കും . സംഗീതാനുഭവങ്ങള്‍ ശ്രോതാക്കളുമായി പങ്കുവെച്ചുകൊണ്ട് ഔസേപ്പച്ചന്‍ അവതരിപ്പിക്കുന്ന സംഗീത നിശയില്‍ ഔസേപ്പച്ചന്‍ സംഗീത സം വിധാനം നിര്‍വ്വഹിച്ച ഹിറ്റ് ഗാനങ്ങള്‍ സിഡ്‌നിയിലെ ഗായകര്‍ ആലപിക്കും .

ധന്‍സി,നീലു ജോര്‍ജ്, ടിനു സൈമണ്‍, ടിന്റു അന്ന, വിമല്‍ വിനോദ്, സൂരജ് കുമാര്‍, ബേസില്‍ ഫെര്‍ണാണ്ടസ്, സനീര്‍ എന്നിവരുടെ ആലാപനങ്ങള്‍ ക്ക് സുരേഷ് കുട്ടിച്ചന്‍ -കീബോര്‍ ഡ് ,റ്റോം ലിയാസ്-കീ ബോര്‍ഡ്, മനോജ്-തബല, പോള്‍ കൊച്ചുകുടി- ഗിറ്റാര്‍, സ്മിത, സാജന്‍ – വയലിന്‍ എന്നിവര്‍ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിക്കും .

ടിക്കറ്റുകള്‍ (സിംഗിള്‍:ഡോളര്‍-20, ഫാമിലി:ഡോളര്‍-50) ലഭിക്കുന്നതിന് ബന്ധപ്പെടുക: കെ.പി.ജോസ്- 0419306202, അജി- 0401752287, സന്തോഷ് ജോസഫ്- 0469897295, റോയ് വര്‍ ഗീസ്- 0405273024, വിമല്‍ വിനോദ്-0452045282.

 

 

വാര്‍ത്ത:സന്തോഷ് ജോസഫ്

comments


 

Other news in this section