Monday, August 19, 2019

വയനാട്ടില്‍ ദുരിത ബാധിതരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

Updated on 13-08-2019 at 12:50 pm

വയനാട് : ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. മേപ്പാടിയിലെ ക്യാമ്പില്‍ എത്തിയാണ് വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ മുഖ്യമന്ത്രി നേരിട്ട് കാണാന്‍ എത്തിയത്. ചുറ്റിലും കൂടിയവരോട് സര്‍ക്കാര്‍ കൂടെയുണ്ടെന്ന ഉറപ്പും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായിരുക്കും പ്രാധാന്യം നല്‍കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പിലെ ഓരോ വ്യക്തികളുടെയും അടുത്ത് എത്തി കാര്യങ്ങള്‍ തിരക്കാനും അദ്ദേഹം മറന്നില്ല. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ടായിരുന്നു . വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കും

comments


 

Other news in this section