Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

വധശിക്ഷ നിര്‍ത്താന്‍ ഉത്തരവിട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസണ്‍

Updated on 14-03-2019 at 1:23 pm

അമേരിക്കയിലെ കാലിഫോര്‍ണിയില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസണ്‍ വധശിക്ഷ സ്റ്റേ ചെയ്തു. നിരാപരാധിക്ക് വധശിക്ഷ നല്‍കുന്നതിനുള്ള സാധ്യത തന്നെ അസ്വസ്ഥപ്പെടുത്തിയെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസണ്‍ പറയുന്നത്. 2006 മുതല്‍ സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.

നേരത്തെ വധശിക്ഷ നടപ്പാക്കിയ 737 തടവുകാരില്‍ 12 ലധികം പേര്‍ നിരപരാധികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു. രാത്രിയില്‍ ഉറങ്ങാന്‍ തനിക്കു കഴിഞ്ഞില്ല. കൊല്ലാന്‍ നമുക്ക് അവകാശമുണ്ടോ? ഇല്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും ഗവര്‍ണര്‍ ഉത്തരവിട്ടുണ്ട്.

വധശിക്ഷ നിരോധിക്കാനുള്ള ആവശ്യം വോട്ടര്‍മാര്‍ ആവര്‍ത്തിച്ച് നിരസിക്കുകയാണുണ്ടായത്. 2016ലും വധശിക്ഷ നിര്‍ത്തലാക്കാനുള്ള ഒരു നടപടി പരാജയപ്പെട്ടിരുന്നു.

comments


 

Other news in this section