Sunday, May 28, 2017

ലോ അക്കാദമി പ്രവേശന കവാടം പൊളിച്ചു മാറ്റി

Updated on 11-02-2017 at 7:58 am

തിരുവനന്തപുരം: വിവാദ ചുഴിയില്‍പെട്ട തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രവേശന കവാടം റവന്യൂ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് പൊളിച്ചു മാറ്റി. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച അക്കാദമിയിലെ ജംഗമ വസ്തുക്കളിന്മേലും ഉടന്‍ നടപടി ഉണ്ടാകുമെന്നറിയുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ആരംഭിച്ച ആരോപണങ്ങള്‍ കോളേജിന്റെ നിലനില്പിനെ ബാധിക്കുന്ന സമര പരിപാടിയിലേക്ക് നിഗിങ്ങുകയായിരുന്നു.

വിദ്യാഭ്യാസ മന്ത്രിയും, കോളേജ് മാനേജ്മെന്റും, വിദ്യാര്‍ത്ഥി യൂണിയനും നടത്തിയ അവസാനഘട്ട ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തെ ചുമതലകളില്‍ നിന്നും അഞ്ച് വര്‍ഷക്കാലത്തേക്ക് ലക്ഷ്മി നായരെ വിലക്കുന്ന ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ സമരം അവസാനിപ്പിച്ച് കോളേജില്‍ പഠനം പുനരാരംഭിച്ചിരുന്നു. സമരത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഇടപെടല്‍ നടത്തിയതോടെ ലോ അക്കാദമിയുടെ വസ്തുവകകളിന്മേലും അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നു.

കോളേജ് റവന്യൂ ഭൂമി കൈക്കലാക്കി നിര്‍മ്മാണം നടത്തിയെന്ന ആരോപണം ആദ്യം ഉന്നയിച്ച വി.എസ് അച്യുതാനന്ദന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഇടപെടല്‍ നടത്തിയതിന്റെ അനന്തരഫലമാണ് പ്രവേശന കവാടത്തിന്റെ പൊളിച്ചുമാറ്റലും തുടര്‍ന്ന് നടന്നു വരുന്ന നടപടികളും.

ഡി കെ

comments


 

Other news in this section