Wednesday, September 19, 2018

ലോകത്തിനുമേല്‍ ഭീകരത വ്യാപിക്കുമ്പോള്‍…

Updated on 17-09-2017 at 5:06 pm

‘ഐഎസ്'(ഇസ്ലാമിക് സ്റ്റേറ്റ്) കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ട് അധിക കാലമൊന്നുമായില്ല. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സറായി ഈ ഭീകരസംഘടന മാറി കഴിഞ്ഞു. ആദ്യം അല്‍ഖ്വയ്ദയായും പിന്നീട് ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖായും അതിന് ശേഷം ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയായും സംഘടന രൂപാന്തരപ്പെട്ടു. അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം അവരോധിക്കപ്പെട്ടതിന് ശേഷമാണ് യാതൊരു വിധത്തിലുള്ള അതിരുകളുമില്ലാതെ ഇപ്പോഴത്തെ ഇസ്ലാമിക് സ്റ്റേറ്റായി പ്രഖ്യാപിക്കപ്പെട്ടത്. ഐ എസ് ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരവാദി സംഘടനയാകാനുള്ള കാരണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അതിലുള്ള നൂറുകണക്കിന് അംഗങ്ങളും ആയിരക്കണക്കിനാളുടെ പിന്തുണയുമാണ്.

ഇതിനര്‍ത്ഥം അല്‍ ഖ്വയ്ദയെ പോലെ ഐ എസിന് ആക്രമണം നടത്താനായി തങ്ങളുടെ അംഗങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചുകടത്തേണ്ടതില്ല എന്നാണ്. യു.എസിലും മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും, നിരവധി ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും, ഇന്ത്യയടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും അവര്‍ക്ക് അംഗങ്ങളും അനുഭാവികളും ആക്രമങ്ങള്‍ നടത്താന്‍ പാകത്തില്‍ തന്നെയുണ്ട്. ഇത് കുറഞ്ഞ ചെലവില്‍ കടുത്ത ആഘാതത്തോടെ ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്നതുപോലെയോ അല്ലെങ്കില്‍ 2008 ല്‍ മുംബൈയില്‍ നടന്നതിനൊപ്പമോ ആകും.

സിറിയന്‍ ആഭ്യന്തര കലാപവും ഇറാഖ്, പാരീസ് ആക്രമണങ്ങളും ഐഎസ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയപ്പോള്‍ നിരവധി മുസ്ലീം യുവാക്കള്‍ ഈ സംഘടനയിലേക്ക് ചേരുകയുണ്ടായി. ഭാരതത്തില്‍ നിന്നു പോലും ഐഎസ് ബന്ധങ്ങള്‍ ഉടലെടുത്തു. ആഗോളതലത്തില്‍ മുസ്ലീം അധിപത്യം ലക്ഷ്യമാക്കി നിരവധി നിരപരാധികളെ കൊന്നൊടുക്കുകയും ആക്രമണങ്ങള്‍ അഴിച്ചു വിടുകയുമാണ്. സമൂഹത്തെ സാക്ഷികളാക്കിയാണ് പല കൂട്ടകുരുതികളും അരാജകത്വങ്ങളും ഇവര്‍ നടത്താറ്. പിന്നീട് ഈ ക്രൂരതകള്‍ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചു അവര്‍ തങ്ങളുടെ പൈശാചിക ശക്തി വെളിവാക്കുന്നു.

അരാജകത്വത്തിലൂടെ വളര്‍ന്ന സംഘടന ഇപ്പോള്‍ സമ്പത്തിലൂടെയും ശക്തി പ്രാപിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയാണ് ഇപ്പോള്‍ ഐഎസ് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എണ്ണ വ്യാപാരത്തിലൂടെയടക്കം 50 കോടി ഡോളറാണ് ഇപ്പോള്‍ ഐഎസിന്റെ ഏകദേശ സമ്പത്ത്. ലോകത്താകമാനം 34 ഭീകരസംഘടനകള്‍ ഐഎസുമായി സഖ്യം ചേര്‍ന്നതായും ബാന്‍ കി മൂണ്‍ പറഞ്ഞു. ഇതാകട്ടെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ പകുതി വരെയുള്ള കണക്കും. ഈ വര്‍ഷം ഐഎസുമായി സഖ്യം ചേരുന്ന സംഘടനകളുടെ എണ്ണം വര്‍ധിക്കുമെന്നും ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഫ്രിക്ക, പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ശക്തി പ്രാപിച്ചിട്ടുണ്ട്. ഐഎസുമായി ചേര്‍ന്നിട്ടുള്ള സംഘടനകളുടെ ആക്രമണം നേരിടാന്‍ ജാഗ്രത പാലിക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ അംഗരാജ്യങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഫിലിപ്പീന്‍സ്, ഉസ്ബക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സംഘടനകളാണ് ഐഎസുമായി കൂട്ടുചേര്‍ന്നവരില്‍ പ്രധാനികളെന്നും ബാന്‍ കി മൂണ്‍ ചൂണ്ടിക്കാട്ടുന്നു.

എണ്ണവ്യാപാരത്തിന് പുറമേ അനധികൃത ആയുധ വ്യാപാരവും ഐഎസിന്റെ പ്രധാന സാമ്പത്തിക ശ്രോതസ്സാണ്. അമേരിക്ക, റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിര്‍മിച്ച ആധുനിക യുദ്ധോപകരണങ്ങളാണ് ഐഎസ് ഉപയോഗിക്കുന്നതെന്ന് നേരത്തെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിച്ചിരുന്നു. റഷ്യന്‍ നിര്‍മിത എകെ, യുഎസ് എം 16, ചൈനീസ് സിക്യു റൈഫിള്‍, യുഎസ് നിര്‍മിത ബുഷ്മാസ്റ്റര്‍ എക്സ്15എ2എസ്, റഷ്യന്‍ എസ്‌കെഎസ്, എവിഡി സെമിഓട്ടോമാറ്റിക് റൈഫിള്‍, എം1എ1 യുദ്ധ ടാങ്കുകള്‍ അടക്കം അത്യാധുനിക ആയുധങ്ങള്‍ ഐഎസിന്റെ കൈവശമുണ്ട്.

അടിക്കടിയുണ്ടാകുന്ന അക്രമണങ്ങളില്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേയ്ക്കാം എന്ന ഭയം യൂറോപ്പിലെ ജനതയുടെ മസ്തിഷ്‌കത്തില്‍ അടിയുറച്ചു കഴിഞ്ഞിരിക്കുന്നു. നിരപരാധികളെ പോലും സഹായിക്കാന്‍ യൂറോപ്യന്‍ ജനത ഭയക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഇത്തരം തുടര്‍ച്ചയായ അക്രമങ്ങള്‍ വഴി വെയ്ക്കുന്നത്.

2017 ഓഗസ്റ്റ് 17 വ്യാഴാഴ്ച. ബാഴ്സലോണയിലെജനത്തിരക്കുള്ള ഒരു തെരുവ്. തിരക്കേറിയ നടപ്പാതയിലൂടെ നടന്നുനീങ്ങുന്നവര്‍ക്കിടയിലേയ്ക്ക് ഒരാള്‍ മനപ്പൂര്‍വം സ്വന്തം വാന്‍ ഓടിച്ചുകയറ്റുന്നു. 13 പേര്‍ കൊല്ലപ്പെടുകയും 50 ഓളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റവാളിയായ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അധികം വൈകാതെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നു. ഒരു ദിവസം മാത്രം സ്പെയിനില്‍ നാലിടങ്ങളിലായി ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങളില്‍ മൊത്തം 14 മരണം.

ലോകരാഷ്ട്രങ്ങള്‍ എല്ലാം ഇപ്പോള്‍ ഭീകരവാദഭീഷണിയുടെ മുള്‍മുനയിലാണ്. ഈയൊരു വര്‍ഷം മാത്രം 900 തിലധികം ആക്രമണങ്ങള്‍. കൊല്ലപ്പെട്ടവരുടെ എണ്ണമാകട്ടെ 52,00ഓളം. ജിഹാദ് (വിശുദ്ധ യുദ്ധം)എന്ന് ഭീകരവാദികള്‍ വിശേഷിപ്പിക്കുന്ന ഇത്തരം അക്രമങ്ങള്‍ക്ക് അടുത്ത കാലത്തായി കൂടുതലും ഇരയാക്കപ്പെടുന്നത് യൂറോപ്പും അമേരിക്കയുമടക്കമുള്ള പാശ്ചാത്യരാജ്യങ്ങളാണ്. ഈയടുത്ത കാലത്തായി ജിഹാദികള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങളില്‍ ആയുധങ്ങള്‍ക്ക് പകരം വാഹനങ്ങള്‍ ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബോംബാക്രമണങ്ങളും വെടിവെയ്പ്പും ഉപേക്ഷിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്ന രീതിയാണ് തീവ്രവാദികള്‍ കണ്ടെത്തിയ പുതിയ ആക്രമണം. അടുത്തിടെ നടന്ന ആക്രമണങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.

ലണ്ടന്‍ നഗരം തീവ്രവാദികളുടെ അക്രമങ്ങള്‍ക്ക് ഇരയായത് ഒന്നിലേറെ തവണയാണ്. 2017 മാര്‍ച്ച് 22, ഇസ്ലാം മതം സ്വീകരിച്ച 52 കാരനായ ബ്രിട്ടീഷ് പൗരന്‍ ഖാലിദ് മസൂദ് വെസ്റ്റ് മിന്‍സ്റ്റര്‍ പാലത്തിനു സമീപമുള്ള നടപ്പാതയില്‍ അക്രമം അഴിച്ചു വിടുകയും ഒരു പൊലീസുകാരനെ അടക്കം മുന്നില്‍ വരുന്ന ആളുകളെയെല്ലാംകയ്യിലെ കത്തി കൊണ്ട് അപായപ്പെടുത്തുകയും. ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 50 പേരിലധികം ആളുകളെ ആക്രമിച്ച മസൂദ് പിന്നീട് പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുമുണ്ടായി.

2017 ജൂണ്‍ മൂന്നിന് ബ്രിട്ടീഷ് തലസ്ഥാനം വീണ്ടുമൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചു. മൂന്ന് അക്രമികള്‍ തങ്ങളുടെ വാന്‍ കാല്‍നടക്കാര്‍ക്ക് നേരെ തിരിച്ചുവിടുകയും ലണ്ടന്‍ ബ്രിഡ്ജിനു സമീപത്തെ ബാറുകളില്‍ വ്യാജബോംബ് സ്വന്തം ദേഹത്ത് കെട്ടിവെച്ച് അക്രമം അഴിച്ചു വിട്ടു. പൊലീസ് എട്ടുപേരെ വെടിവെച്ചിട്ടു. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയായിരുന്നു.

2017 മെയ് 22 നു മാഞ്ചസ്റ്റര്‍ നഗരത്തില്‍ സല്‍മാന്‍ അബെദിയെന്ന ആള്‍ ദേഹത്ത് ബോംബ് വെച്ചുകെട്ടി പൊട്ടിത്തെറിച്ചപ്പോള്‍ പൊലിഞ്ഞത് 22 ജീവനുകള്‍. 146 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

2016 ഡിസംബര്‍ 19.ജര്‍മ്മനിയിലെ പ്രശസ്തമായ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ്.ടുണീഷ്യന്‍ സ്വദേശിയായ 24 കാരന്‍,അനീസ് ആംരി ഒരു ട്രക്ക് തട്ടിയെടുത്തു. ശേഷം ബെര്‍ലിന്‍ ക്രിസ്തുമസ് മാര്‍ക്കറ്റിലെ ജനക്കൂട്ടത്തിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12. 48 പേര്‍ക്ക് പരിക്ക്. ട്രക്കും കൊണ്ട് രക്ഷപ്പെട്ട ആംരി രാജ്യാതിര്‍ത്തി കടന്നു. എങ്കിലും നാല് ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് അയാളെ വെടിവെച്ച് കൊന്നു.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹാമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് സമാനമാണ് വിധം ഒരു ട്രക്ക് ആക്രമണം ഉണ്ടാവുകയും അഞ്ചു പേര് കൊല്ലപ്പെടുകയും ചെയ്തു. 50ലധികം പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രഖ്മത് അഖിലോവ് എന്ന മുപ്പത്തിയൊന്‍പതുകാരനായ ഉസ്ബക്കിസ്ഥാന്‍ പൗരനായിരുന്നു കൊലയാളി. ഇയാള്‍ 2015 ഇല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി പോയ ആളാണെന്നു ഉസ്ബെക്കിസ്ഥാന്‍ പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

2017ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളാല്‍ മാത്രം കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്കുകള്‍ രണ്ടായിരത്തിലധികമാണ്.
2017 ജൂണ്‍ 30ന് ഓസ്ട്രിയയിലെ ലിന്‍സ് നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുയായി നടത്തിയ ആക്രമണത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രില്‍ 8നു നോര്‍വേയിലെ ഓസ്ലോയില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് അനുയായി സ്ഫോടകവസ്തുക്കളുമായി പിടിയിലായതുകൊണ്ട് ഒരു വന്‍ദുരന്തം ഒഴിവാക്കപ്പെട്ടു.
2017 മെയ് 18 നു ഇറ്റലിയിലെ മിലാനില്‍ വെച്ച് ഒരു ഇസ്ലാമിക് സ്റ്റേറ്റ് അനുയായി രണ്ടു പട്ടാളക്കാരെയും, ഒരു പൊലീസുകാരനെയും കുത്തി വീഴ്ത്തി എങ്കിലും മൂവരും രക്ഷപ്പെട്ടു.

അഭയാര്‍ത്ഥികള്‍ക്കായി സ്വന്തം വാതിലുകള്‍ തുറന്നിട്ട യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ന് ഭീകരാക്രമണങ്ങള്‍സ്ഥിരസംഭവമാവുകയാണ്. അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന ഇവിടങ്ങളില്‍ എത്തിച്ചേരുന്ന തീവ്രവാദികള്‍, ക്രൂരമാംവിധം ആളുകളെ കൊന്നൊടുക്കുന്നു. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേയ്ക്കാം എന്ന ഭയം യൂറോപ്പിലെ ജനതയുടെ മസ്തിഷ്‌കത്തില്‍ അടിയുറച്ചു കഴിഞ്ഞിരിക്കുന്നു. നിരപരാധികളെ പോലും സഹായിക്കാന്‍ യൂറോപ്യന്‍ ജനത ഭയക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഇത്തരം തുടര്‍ച്ചയായ അക്രമങ്ങള്‍ വഴി വെയ്ക്കുന്നത്.

ബല്‍ജിയത്ത് 2016 മാര്‍ച്ച് 22ന് ബ്രസ്സല്‍സ് വിമാത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 230ലധികം പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ബ്രിട്ടനില്‍ 2017 മാര്‍ച്ച് 22ന് ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റ്ര് പാലത്തില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയും ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തില്‍ മൊത്തം അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കൊലയാളിയെ പോലീസ് വെടിവെച്ച് കൊല്ലുകയും ചെയ്തു. ഇതുപോലെ 2017 ജൂണ്‍ 3ന് ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി എട്ടു പേരെ കൊലപ്പെടുത്തിയിരുന്നു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

ഫ്രാന്‍സില്‍ 2015 ജനുവരി 7ന് പാരീസിലെ ആക്ഷേപ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ കയറി അല്‍ഖ്വയ്ദ ഭീകരര്‍ 12 പേരെ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം പാരീസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആയുധധാരികള്‍ നാലു പേരെ കൊലപ്പെടുത്തി.

2016 ജൂലായ് 14ന് ദേശീയ അവധി ദിനത്തില്‍ നൈസിലെ മെഡിറ്ററേനിയന്‍ റിസോര്‍ട്ടില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 86 പേരുടെ ജീവനെടുത്തു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.

ജര്‍മനിയില്‍ 2016 ഡിസംബര്‍ 19ന് ബെര്‍ലിനിലെ ക്രിസ്തുമസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തി.

സ്വീഡനില്‍ 2017 ഏപ്രില്‍ 7ന് സ്റ്റോക്ക്‌ഹോമിലെ തിരക്കേറിയ ഷോപ്പിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 10,2015- തുര്‍ക്കി ചരിത്രത്തിലെ ഏറ്റവും ആക്രമണം. അങ്കാറയില്‍ നടന്ന കുര്‍ദിശ് റാലിയെ ലക്ഷ്യം വെച്ച് നടന്ന ഇരട്ട ചാവേറാക്രമണത്തില്‍ 103 പേരുടെ ജീവനെടുത്തു. ജനുവരി 1, 2017 റീന നിശാക്ലബ്ബില്‍ പുതുവര്‍ഷ പുലരിയില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ 39 പേര്‍ മരിച്ചു.

അഭയാര്‍ഥിപ്രവാഹത്തിന്റെ മറവില്‍ നിരവധി തീവ്രവാദികള്‍ യൂറോപ്പിലേക്കു കടക്കുന്നതായി യൂറോപ്യന്‍ ബോര്‍ഡര്‍ ഏജന്‍സി അടുത്തിടെ അറിയിച്ചിടുന്നു. അതിര്‍ത്തി നിയന്ത്രണള്‍ ഇല്ലാത്തതും അഭയാര്‍ഥിപ്രവാഹം തുടരുന്നതുമായ സാഹചര്യം മുതലെടുക്കുകയാണു തീവ്രവാദികള്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ എത്ര പേര്‍ യൂറോപ്പില്‍ കടന്നു എന്നതിനു വ്യക്തമായ കണക്കില്ല. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചോ, മതിയായ പരിശോധനകള്‍ക്കു വിധേയരാകാതെയോ ഇവര്‍ യൂറോപ്പില്‍ കടന്നു കൂടുന്നു എന്നും മുന്നറിയിപ്പുണ്ട്. യൂറോപ്പിലെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. അഭയാര്‍ത്ഥികളെയും, ഭീകരരെയും തിരിച്ചറിയാന്‍ സാധിക്കാതെ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിടുന്ന അവസ്ഥ വരെ എത്തി.

 

 

 

എ എം

 

comments


 

Other news in this section