Monday, June 17, 2019

ലേസര്‍ പെന്‍ ഉപയോഗിക്കുന്നതിന് എയര്‍ പോര്‍ട്ടുകളില്‍ നിയന്ത്രണം

Updated on 21-05-2019 at 9:39 am

ബെല്‍ഫാസ്റ്റ് : ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടില്‍ ലേസര്‍ പെന്‍ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി .
എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ അനധികൃതമായി ലേസര്‍ പെന്‍ ഉപയോഗിച്ച 5 സംഭവങ്ങളാണ്
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഈ പ്രവണത വന്‍ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ആരോഗ്യ സുരക്ഷാ
കണക്കിലെടുത്താണ് എയര്‍പോര്‍ട്ടിലും, വിമാനത്തിനകത്തും ലേസര്‍ പെന്‍ നിയന്ത്രണം ഏര്‍പെടുത്തിയതെന്ന്
ബെല്‍ഫാസ്റ്റ് എയര്‍ പോര്‍ട്ട് വ്യക്തമാക്കി.

ലേസര്‍ ലൈറ്റ് കണ്ണില്‍ ഏറ്റാല്‍ കാഴ്ച നഷ്ടപ്പെടാന്‍ വരെ സാധ്യത ഉള്ളതിനാലാണ് എയര്‍പോര്‍ട്ട് അധികൃതര്‍
അറിയിപ്പ് നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കാനും
നിര്‍ദേശമുണ്ട് . ഇത് ഒരു കുറ്റകൃത്യമായി കണക്കാക്കി ലേസര്‍ പെന്‍ ഉപയോഗം കണ്ടെത്തിയാല്‍ നിയമ നടപടിയും
നേരിടേണ്ടി വരും.

ഡികെ

comments


 

Other news in this section