Saturday, November 25, 2017

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു.

Updated on 13-11-2017 at 11:17 am

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ,ലൂക്കന്‍ ഹെര്‍മിറ്റേജ് മെഡിക്കല്‍ സെന്റര്‍ ചാപ്ലയിന്‍ ഫാ.ടോമി പാറടി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കപ്പെട്ടു. ഫാ.ടോമി പാറടി വചന സന്ദേശം നല്‍കി.

ഓരോ മാസങ്ങളിലും മരിച്ചവരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടു തിരികള്‍ അള്‍ത്താരയിലും കൂടാതെ അന്‍പത്തി ഒന്ന് തിരികള്‍ കാഴ്ചയായുംസമര്‍പ്പിച്ചു. അന്‍പത്തി ഒന്ന് കുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ഇടവക സമൂഹത്തിലെ നിരവധി ആളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും തിരുനാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും ഫാ.റോബിന്‍ തോമസ് അറിയിച്ചു.തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും നടന്നു.

വാര്‍ത്ത : റോബിന്‍ ജോസഫ് (പി ആര്‍ ഓ)

 

comments


 

Other news in this section