Saturday, November 25, 2017

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ കൊന്തമാസ ആചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം.

Updated on 02-11-2017 at 8:42 am

ലിമെറിക്ക് : കൊന്ത മാസാചരണത്തിന്റെ ഭാഗമായി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് സഭാംഗങ്ങളുടെ ഭവനങ്ങളില്‍ കഴിഞ്ഞ 31 ദിവസങ്ങളായി നടന്നുവന്നിരുന്ന കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി സമാപിച്ചു.സമാപനദിവസമായിരുന്ന ഒക്ടോബര്‍ 31ന് ലിമെറിക്ക്, സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്ക് ചാപ്ലയിന്‍ Fr.Eamon Purcell,സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്ത നമസ്‌കാരവും നടന്നു.

തുടര്‍ന്ന് കുട്ടികള്‍ മരിയന്‍ ഗാനങ്ങള്‍ ആലപിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പായസ നേര്‍ച്ചയും നടത്തപ്പെട്ടു.

 

വാര്‍ത്ത ;റോബിന്‍ ജോസഫ് (പി ആര്‍ ഒ സീറോ മലബാര്‍ സഭ ലിമെറിക്ക് )

 

comments


 

Other news in this section