Wednesday, August 21, 2019

ലിമെറിക്ക് സെന്റ് മേരിസ് സീറോ മലബാര്‍ ചര്‍ച്ചിന് പുതു നേതൃത്വം.

Updated on 17-03-2019 at 4:32 pm

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരിസ് സീറോ മലബാര്‍ ചര്‍ച്ചില്‍ പുതിയ നേതൃത്വം സ്ഥാനമേറ്റു. മാര്‍ച്ച് ഒന്‍പതാം തിയതി ശനിയാഴ്ച വി.കുര്‍ബാന മദ്ധ്യേ സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസിന്റെ സാന്നിധ്യത്തില്‍ ഈ വര്‍ഷത്തെ കൈക്കാരനായി ബിനോയ് കാച്ചപ്പിള്ളി സ്ഥാനമേറ്റു. കൂട്ടു കൈക്കാരനായി സിബി ജോണി, സെക്രട്ടറിയായി ജോബി മാനുവല്‍, പി.ആര്‍.ഒ ആയി ജോജോ ദേവസി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വേദപാഠ ക്ലാസ്സുകളുടെ പ്രധാന അധ്യാപികയായി ലീനാ ഷെയ്സിനേയും, പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി ജസ്റ്റിന്‍ ജോസഫ്, ബിനു ജോസഫ്, രാജേഷ് അബ്രഹാം, സോണി സ്‌കറിയ, ജെയ്‌സണ്‍ ജോണ്‍, ബിജു തോമസ്, റ്റിഷ അനില്‍, ഓബി ഷിജു, ഷിജി ജയ്‌സ്, ഷേര്‍ലി മോനച്ചന്‍, ബെറ്റി ഹെന്‍സന്‍, സിമി ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

ദൈവവിശ്വാസത്തില്‍ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും, കൂടുതല്‍ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ,കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം നടത്തിയ കൈക്കാരന്മാര്‍ക്കും, കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി പറയുന്നതായും ഫാ.റോബിന്‍ തോമസ് അറിയിച്ചു.

ഈ വര്‍ഷത്തെ, വേദപാഠ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ മാര്‍ച്ച് 18 നു നടത്താനും, വിശുദ്ധ വാരത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ഏപ്രില്‍ 11,12,13 തീയതികളില്‍ നടത്താനും തുടര്‍ന്ന് വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ആചരിക്കുവാനും പാരിഷ് കൌണ്‍സില്‍
തീരുമാനമെടുത്തു. ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം പുതിയ കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുക്കുകയും, ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ (ഇടവക തിരുനാള്‍) ലീമെറിക്കിലെ എല്ലാ മലയാളികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു ഏപ്രില്‍ 27 നു ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ തീരു മാനിക്കുകയും ചെയ്തു.

വാര്‍ത്ത : ജോജോ ദേവസ്സി (പി.ആര്‍.ഒ)

comments


 

Other news in this section