Monday, June 24, 2019
Latest News
യു.എസ്സിന് വേണ്ടി ചാരപ്പണി; ഇറാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെ വധിച്ചു    പ്രവാസികള്‍ക്ക് നാട്ടിലെത്താതെ തന്നെ വോട്ട് രേഖപെടുത്താം : പ്രോക്‌സി വോട്ടിംഗ് ബില്ല് അവതരണം ഇന്ന് നടന്നേക്കുമെന്ന് സൂചന    ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം: യു.എസ് റിപ്പോര്‍ട്ട്; അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം…    രണ്ടാം ലോകമഹായുദ്ധത്തിലെ ‘നാസി പരുന്തി’ന്റെ വെങ്കല പ്രതിമ: ഉടന്‍ വിളിക്കണമെന്ന് ഉറുഗ്വായ് ഗവണ്‍മെന്റിനോട് കോടതി    ഡബ്ലിനില്‍ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലില്‍ കാര്‍ പാര്‍ക്കിങ്ങിന് അന്യായ നിരക്ക് : ഒരു ദിവസത്തേക്ക് നല്‍കേണ്ടത് 48 യൂറോ   

ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ – ‘അഭിഷേകാഗ്‌നി 2018’- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Updated on 10-08-2018 at 4:44 pm

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്നി 2018’ ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം.

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കും.കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.റോബിന്‍ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരന്‍ )
ബിജു തോമസ്:
0877650280 (കൈക്കാരന്‍)

 

 

വാര്‍ത്ത : റോബിന്‍ ജോസഫ് (പി.ആര്‍.ഒ)

comments


 

Other news in this section