Friday, February 23, 2018
Latest News
അപേക്ഷകള്‍ പുരോഗമിക്കുന്നു; കുട്ടികള്‍ക്ക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി.    വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്; ഐറിഷ് നേഴ്സിങ് ബോര്‍ഡ് നിയമം കര്‍ശനമാക്കുന്നു; മലയാളി നേഴ്സുമാരെയും ബാധിക്കും    അഴിമതി തുടച്ചു നീക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നില്‍: അയര്‍ലണ്ട് 19-ാം സ്ഥാനത്ത്; ട്രാന്‍സ്പെറന്‍സി ഇന്റര്‍നാഷണല്‍ പുറത്തു വിട്ട കണക്കുകള്‍ ഇങ്ങനെ    വിദേശ നേഴ്സുമാര്‍ക്ക് പുതിയ അപേക്ഷാ രീതി പ്രഖ്യാപിച്ചു.    കാഴ്ചശക്തിയില്ലാത്ത 11കാരി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു കുടുക്കി   

ലിമറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

Updated on 18-05-2017 at 9:25 am

ലിമറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവായ പരി. ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 മെയ് 19, 20 (വെള്ളി , ശനി) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കുന്നു. പെരുന്നാള്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി ഫാ. എല്‍ദോ വര്‍ഗീസ് അറിയിച്ചു.

സ്ഥലം: സെന്റ് നിക്കോളാസ് ചര്‍ച്ച്, വെസ്റ്റ്‌ബെറി, ലിമറിക്ക്.

19 / 05/2017 വെള്ളി
17 :30 കൊടിയേറ്റ്
18 :00 സന്ധ്യാപ്രാര്‍ത്ഥന
19 :00 വചനപ്രഘോഷണം :റവ. ഫാ. റോബിന്‍ തോമസ്

20/ 05 / 2017 ശനി

09 :00 പ്രഭാത പ്രാര്‍ത്ഥന
09: 45 വി .കുര്‍ബാന , മദ്ധ്യസ്ഥ പ്രാര്‍ത്ഥന
11 :15 പ്രദക്ഷിണം
11 :30 ആശീര്‍വാദം, നേര്‍ച്ച സദ്യ
12 :00 ലേലം

comments


 

Other news in this section