Monday, June 25, 2018

ലിഫി സൈക്കിള്‍ റൂട്ട് പാതിവഴിയില്‍: ഡബ്ലിന്‍ നഗരത്തില്‍ സൈക്ലിസ്റ്റുകള്‍ പ്രതിഷേധിച്ചു

Updated on 11-06-2018 at 3:09 pm

ഡബ്ലിന്‍ : ലിഫി സൈക്കിള്‍ റൂട്ട് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് സൈക്ലിസ്റ്റുകള്‍ ഡബ്ലിന്‍ നഗരത്തില്‍ പ്രധിഷേധ സൈക്ലിങ് മാര്‍ച്ച് നടത്തി. ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട സൈക്കിള്‍ പാത വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുടരുകയാണ്.

നഗരത്തില്‍ സൈക്ലിങ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയും എന്നാല്‍ സൈക്കിള്‍ പാത കുറഞ്ഞു വരികയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു റാലി സംഘടിപ്പിക്കപ്പെട്ടത്. ഈ പാത പൂര്‍ത്തിയാക്കേണ്ട ബാധ്യത ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ നിന്നും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏറ്റെടുത്തിരുന്നു. ഈ പാത പൂര്‍ത്തിയാകുന്നത് വരെ എല്ലാ മാസവും പ്രതിഷേധം നടത്താനാണ് ആലോചന.

ഡികെ

comments


 

Other news in this section